മാണി സി കാപ്പന്‍ 
Kerala

' എനിക്ക് മന്ത്രി സ്ഥാനം നല്‍കുന്നത് ഒരു ഘടകകക്ഷി എതിര്‍ത്തു, കോണ്‍ഗ്രസ് മുതലാക്കി'

യുഡിഎഫ് എന്ന നിലയില്‍ മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നുവെന്ന് മാണി സി. കാപ്പന്‍ വിമര്‍ശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയുടെ രൂപീകരണത്തിന് പിന്നാലെ അതൃപ്തി പരസ്യമാക്കി മാണി സി. കാപ്പന്‍ എംഎല്‍എ. ക്യാബിനറ്റ് പദവിയോടെ മന്ത്രിയുടെ ഓഫര്‍ ഉണ്ടായിരുന്നു. ഒരു ഘടകകക്ഷി എതിര്‍ത്തു, അത് ആരെന്ന് പറയുന്നില്ല. താന്‍ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായെന്നും പരാതികളില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

'ഒറ്റ എംഎല്‍എ മാത്രമുള്ളവര്‍ക്ക് മുഴുവന്‍ സമയ മന്ത്രിസ്ഥാനം നല്‍കുന്നതിനെയാണ് മുന്നണിയിലെ ഒരു പ്രമുഖ ഘടകകക്ഷി എതിര്‍ത്തത്. കൂടുതല്‍ അംഗങ്ങളുണ്ടായിട്ടും തങ്ങള്‍ക്ക് രണ്ടാമതൊരു മന്ത്രിസ്ഥാനം കിട്ടാത്തത് അവര്‍ ചൂണ്ടിക്കാണിച്ചു. തര്‍ക്കങ്ങള്‍ക്കിടയില്‍ കിട്ടിയ അവസരം കോണ്‍ഗ്രസ് മുതലാക്കി. മുഖ്യമന്ത്രി ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ മന്ത്രിമാരുടെ എണ്ണം 11-ല്‍ നിന്ന് 12 ആയി ഉയര്‍ത്താന്‍ ഇതിലൂടെ അവര്‍ക്ക് കഴിഞ്ഞു. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ അനൂപ് ജേക്കബും താനും തമ്മില്‍ ഒരു ധാരണയിലെത്തുകയായിരുന്നു.ആദ്യത്തെ രണ്ടര വര്‍ഷം അനൂപ് ജേക്കബും, ശേഷിക്കുന്ന രണ്ടര വര്‍ഷം താനും മന്ത്രിയാകുമെന്ന കാര്യം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് തീരുമാനിച്ചതെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

യുഡിഎഫ് എന്ന നിലയില്‍ മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നുവെന്ന് മാണി സി. കാപ്പന്‍ വിമര്‍ശിച്ചു. കര്‍ണാടകത്തിലേതുപോലെ മുഖ്യമന്ത്രിയെ മാറ്റുന്ന സാഹചര്യമല്ല കേരളത്തിലുള്ളതെന്നും, ടേം വ്യവസ്ഥയനുസരിച്ച് രണ്ട് വര്‍ഷം കഴിയുമ്പോള്‍ മന്ത്രിമാരെ മാറ്റണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Mani C. Kappan alleges an UDF ally blocked his ministerial prospects

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാർത്തയിലെ താരമായ നോർത്ത് ഗേറ്റ് : പത്ത് വർഷത്തെ അടച്ചിടലിന് പിന്നിലെ യഥാർത്ഥ ചരിത്രം

ചർമം 'ഗ്ലോ' ആകാൻ അരി കഴുകിയ വെള്ളമോ കഞ്ഞിവെള്ളമോ നല്ലത് ?

'രാ​ഗ റെയിൽ' എന്നു പേരിട്ടാലും പ്രശ്നമില്ല; കേരളത്തിന്റെ വികസനത്തിന് അതിവേഗ പാത അനിവാര്യം: തോമസ് ഐസക്ക്

രക്തസമ്മർദം കുറയ്ക്കാൻ ശീലമാക്കാം, കഫീൻ ഇല്ലാത്ത തഴുതാമ ചായ

'രക്തം പുരണ്ട തൂവാല എലി കൊണ്ടുപോയി !'; ഫസൽ വധക്കേസിൽ നിർണായക തെളിവ് കോടതിയിൽ നിന്നും കാണാതായി

SCROLL FOR NEXT