ഫ്ലക്സ് / ടെലിവിഷൻ ചിത്രം 
Kerala

ഐശ്വര്യ കേരള യാത്രയുടെ പരസ്യത്തില്‍ മാണി സി കാപ്പനും ; യാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് ഫ്ലക്‌സ്

യുഡിഎഫിലേക്ക് പോകുന്ന മാണി. സി കാപ്പന് സ്വീകരണമൊരുക്കാന്‍ എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രയുടെ പോസ്റ്ററില്‍ മാണി സി കാപ്പന്റെയും ടി പി പീതാംബരന്‍ മാസ്റ്ററുടേയും ചിത്രങ്ങള്‍. എന്‍സിപി എറണാകുളം ജില്ലാ കമ്മിറ്റിയാണ് പോസ്റ്റര്‍ ഇറക്കിയത്. 

ഐശ്വര്യ കേരള യാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്ററാണ് ഇറക്കിയിട്ടുള്ളത്. മാണി സി കാപ്പനും എന്‍സിപി സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗവും യുഡിഎഫിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. 

അതിനിടെ യുഡിഎഫിലേക്ക് പോകുന്ന മാണി. സി കാപ്പന് സ്വീകരണമൊരുക്കാന്‍ എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പതിനാലാം തീയതി മാണി സി കാപ്പന് സ്വീകരണം നല്‍കേണ്ട വേദികള്‍ സജ്ജമാക്കാനാണ് എന്‍സിപി നിര്‍ദേശം നല്‍കിയത്. പാലായില്‍ കാപ്പന് സ്വീകരണം നല്‍കുന്നത് സംബന്ധിച്ച നോട്ടിസ് യുഡിഎഫും പുറത്തിറക്കി.

14ന് യുഡിഎഫില്‍ ചേരുമെന്നാണ് കാപ്പന്‍ വിഭാഗത്തിന്റെ പേരില്‍ പ്രചരണം സജീവമാണ്. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ കാപ്പനെ സ്വീകരിക്കുമെന്നാണ് പ്രചരിക്കുന്നത്. കോട്ടയത്തെ യുഡിഎഫ് നേതാക്കള്‍ കാപ്പനെ സ്വീകരിക്കുമെന്നും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT