Mani C Kappen 
Kerala

'പാലാ വിട്ടു നല്‍കില്ല'; പി കെ കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിച്ച് മാണി സി കാപ്പന്‍

കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് വരുന്നതിനോട് എതിര്‍പ്പില്ലെന്ന് മാണി സി കാപ്പൻ

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പാലാ മണ്ഡലം വിട്ടു നല്‍കില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് വന്നാലും പാലാ വിട്ടു പോകില്ല. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ല. കേരള കോണ്‍ഗ്രസ് (എം) ഐക്യജനാധിപത്യമുന്നണിയിലേക്ക് വരുന്നതിനോട് തനിക്ക് എതിര്‍പ്പില്ല. എന്നാല്‍ പാലാ മണ്ഡലം വിട്ടു പോകാന്‍ ഇല്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

ജോസ് കെ മാണിയും പാര്‍ട്ടിയും യുഡിഎഫിലേക്ക് വന്നാല്‍ പാലാ മണ്ഡലം കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കിയേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു മാണി സി കാപ്പന്‍. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായി മാണി സി കാപ്പന്‍ ചര്‍ച്ച നടത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിയെ മാണി സി കാപ്പന്‍ വീട്ടിലെത്തി കാണുകയായിരുന്നു.

നേരത്തെ രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളെയും പാലാ വിട്ടു നല്‍കാനാകില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും മാണി സി കാപ്പന്‍ പറഞ്ഞു. വരുന്നവര്‍ക്ക് വേറെ ഏതു സീറ്റു വേണമെങ്കിലും നല്‍കിക്കോട്ടെ. ലീഗിന് സ്വാധീനമുള്ള തിരുവമ്പാടി സീറ്റില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന്, പാലായില്‍ മത്സരിക്കാന്‍ വരുന്നവര്‍ക്ക് തിരുവമ്പാടിയില്‍ മത്സരിച്ചാല്‍ എന്താണ് കുഴപ്പമെന്നും മാണി സി കാപ്പന്‍ ചോദിച്ചു. കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയിലെത്തിക്കാനുള്ള നീക്കത്തിന് മുസ്ലിം ലീഗുംനേതൃത്വം നല്‍കുന്നുവെന്നുള്ള വാര്‍ത്തകള്‍ക്കിടെയാണ് മാണി സി കാപ്പന്റെ പ്രതികരണം.

Mani C Kappen MLA says he will not give up Pala constituency.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരള കോൺ​ഗ്രസ് ( എം) എവിടെയുണ്ടോ അവിടെ ഭരണമുണ്ട്'; എല്‍ഡിഎഫ് വിടുമെന്ന അഭ്യൂഹം തള്ളി ജോസ് കെ മാണി

കലയുടെ സം​ഗമ ഭൂമിയായി തൃശൂർ; ഉത്സവ ലഹരിയിൽ സാംസ്കാരികന​ഗരി

കെഎം മാണിക്ക് തലസ്ഥാനത്ത് സ്മാരകം; കവടിയാറില്‍ 25 സെന്റ് ഭൂമി അനുവദിച്ച് സര്‍ക്കാര്‍

മനസമാധാനം കളയാതെ ഇക്കൂട്ടരെ എങ്ങനെ കൈകാര്യം ചെയ്യാം?

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത; ശബരിമലയിലും ജാഗ്രത

SCROLL FOR NEXT