കൊല്ലപ്പെട്ട സജീര്‍ 
Kerala

മണ്ണാര്‍ക്കാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവം; സുഹൃത്ത് വിഷം കഴിച്ച നിലയില്‍

മണ്ണാര്‍ക്കാട് തിരുവിഴാംകുഴിയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ വെടിവെച്ചെന്നു കരുതുന്ന സുഹൃത്തിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുഴിയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ വെടിവെച്ചെന്നു കരുതുന്ന സുഹൃത്തിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. തിരുവിഴാംകുന്ന് ഇരട്ടവാരിപറമ്പന്‍ ഫക്രുദീനാണ് വെടിയേറ്റ് മരിച്ചത്. സുഹൃത്ത് മഹേഷിനെയാണ് അന്വേഷണത്തില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ മണ്ണാര്‍ക്കാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് ഫക്രുദീനെ പ്രദേശത്തെ വാഴത്തോപ്പില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ടോടെ ഫക്രുദീനും മഹേഷും ഒരുമിച്ചാണ് വാഴത്തോപ്പില്‍ പോയത്. രാത്രിയോടെ ഫക്രുദീനെ താന്‍ വെടിവെച്ചതായും താന്‍ വിഷംകഴിച്ച് മരിക്കുകയാണെന്നും മഹേഷ് മറ്റൊരു സുഹൃത്തിനെ ഫോണില്‍വിളിച്ചുപറഞ്ഞു.

ഇതിനുപിന്നാലെ നാട്ടുകാരും പൊലീസും വാഴത്തോപ്പില്‍ തിരച്ചില്‍ നടത്തിയതോടെയാണ് ഫക്രുദീനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടത്. സമീപത്തായി വിഷക്കുപ്പികളും കണ്ടെത്തി. തുടര്‍ന്ന് മഹേഷിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെയാണ് വാഴത്തോപ്പിന്റെ മറ്റൊരു ഭാഗത്ത് മഹേഷിനെ അവശനിലയില്‍ കണ്ടത്. ഉടന്‍ മണ്ണാര്‍ക്കാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഫക്രുദീനും മഹേഷിനും എതിരേ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതു സംബന്ധിച്ച തര്‍ക്കങ്ങളാകാം വെടിവെപ്പില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം