Mar Joseph Pamplani 
Kerala

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്ന് വരുത്തി തീര്‍ക്കാന്‍ ആരൊക്കെയോ ശ്രമിക്കുന്നു; മുഖ്യമന്ത്രിയുടെ ഇടപെടലുകള്‍ക്ക് നന്ദി; പാംപ്ലാനി

ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം നടത്തുന്നു എന്ന ആരോപണം വസ്തുതാപരമായി ശരിയല്ല. മത പരിവര്‍ത്തന നിരോധന നിയമം കിരാത നിയമമാണ്. ന്യൂനപക്ഷങ്ങള്‍ ഈ നിയമത്തിന്റെ പേരില്‍ വേട്ടയാടപ്പെടുന്നു.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: രാജ്യത്തിന്റെ മതേതര സ്വഭാവത്തിനും പൗരസ്വാതന്ത്ര്യത്തിനും എതിരായ വെല്ലുവിളിയാണ് ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവമെന്നു തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ഇതിനെതിരെ സഭയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമുണ്ടാകുമെന്നും തെരുവിലേക്കിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള മുഖ്യമന്ത്രി ഉദാരതയോടെ ഇടപെട്ടുവെന്നും ഇടപെടലകള്‍ക്ക് നന്ദിയെന്നും പാംപ്ലാനി പറഞ്ഞു

ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം നടത്തുന്നു എന്ന ആരോപണം വസ്തുതാപരമായി ശരിയല്ല. മത പരിവര്‍ത്തന നിരോധന നിയമം കിരാത നിയമമാണ്. ന്യൂനപക്ഷങ്ങള്‍ ഈ നിയമത്തിന്റെ പേരില്‍ വേട്ടയാടപ്പെടുന്നു. ഞങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് മൃദുസമീപനം എടുത്തു എന്നത് ശരിയല്ല. ന്യൂനപക്ഷ പീഡനങ്ങള്‍ മതേതരത്വത്തിന് എതിരാണെന്നും ആര്‍ച്ച് ബിഷപ്പ് പാംപ്ലാനി പ്രതികരിച്ചു.കാസ പോലുള്ള സംഘടനകള്‍ പുനപ്പരിശോധന നടത്തുമെന്ന് കരുതുന്നു. ആരാണ് ആക്രമിച്ചത് എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. അതുകൊണ്ട് ഇപ്പോള്‍ ഒന്നും പറയാനില്ല.

ആക്രമണം നടത്തിയവര്‍ ഭരണ കൂടത്തിന്റെ ഭാഗമാണോ അല്ലയോ എന്ന് ഇപ്പോള്‍ പറയുക സാധ്യമല്ല. ഭരണകൂടം നീതിപൂര്‍വ്വമായി ഇടപെടുന്നില്ല എന്ന പരാതി ഞങ്ങള്‍ക്കുണ്ട്. ഭരണകൂടത്തിന് വീഴ്ചയുണ്ട്. ആക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ശിക്ഷ നല്‍കണം.റെയില്‍വേ ഉദ്യോഗസ്ഥര്‍ വിളിച്ച് വരുത്തിയ കുറച്ച് പേരാണ് ആക്രമം അഴിച്ച് വിട്ടത്. ഏതെങ്കിലും സംഘടനയുടെ പേര് തെളിവില്ലാതെ പറയാനാവില്ല. കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ ഇടപെടുന്നുണ്ട്. ആരോടും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും സഭ പക്ഷപാതം കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ദീപികയില്‍ എഡിറ്റോറിയല്‍ എഴുതുന്നതും അരമനയില്‍ പ്രാര്‍ത്ഥിക്കുന്നതും തെറ്റല്ലെന്നും അദ്ദേഹം മന്ത്രി ശിവന്‍കുട്ടിയുടെ വിമര്‍ശനത്തിന് മറുപടി നല്‍കി. ആരോടും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പക്ഷപാതിത്വം കാണിച്ചിട്ടില്ല. ശിവന്‍കുട്ടിയുടെ പാര്‍ട്ടിയോടും കാണിച്ചിട്ടില്ല. വിഷയത്തില്‍ സഭയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമുണ്ടാകുമെന്നും ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.

Thalassery Archbishop Mar Joseph Pamplani said that the arrest of nuns in Chhattisgarh is a challenge to the secular nature of the country and civil liberties.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

അപകടസ്ഥലത്ത് കാഴ്ചക്കാരായി നിൽക്കണ്ട; പിഴ 1000 ദിർഹമെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ്

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

ഫുട്ബോൾ കളിക്കിടെ പന്ത് നെയ്യാറിൽ വീണു; എടുക്കാൻ ഇറങ്ങിയ 10ാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

SCROLL FOR NEXT