പിണറായി വിജയൻ, വീണ ഫെയ്സ്ബുക്ക്
Kerala

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ സിബിഐ അന്വേഷണം വേണം; ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി

ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിലെ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടും മാസപ്പടിയുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മാധ്യമ പ്രവര്‍ത്തകന്‍ എം ആര്‍ അജയനാണ് പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിലെ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.

മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. അതിനിടെ മാസപ്പടി കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് കൈമാറി. പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി നല്‍കിയ അപേക്ഷ എറണാകുളം അഡീഷണല്‍ കോടതി അംഗീകരിച്ചതിനെ തുടര്‍ന്നാണ് എസ്എഫ് ഐഒയുടെ നടപടി. എസ് എഫ് ഐ ഒയുടെ കുറ്റപത്രം പരിശോധിച്ചശേഷം തുടര്‍നടപടികളിലേക്ക് പോകാനാണ് ഇ ഡിയുടെ നീക്കം.

മാസപ്പടി ഇടപാടില്‍ ഇന്‍കം ടാക്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിഎംആര്‍എല്ലിനും മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ സ്ഥാപനത്തിനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു. എസ്എഫ്‌ഐഒ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിനൊപ്പമുളള മൊഴികള്‍ക്കും രേഖകള്‍ക്കുമായി ഇഡി മറ്റൊരു അപേക്ഷ കോടതിയില്‍ നല്‍കുമെന്നാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT