പ്രതീകാത്മക ചിത്രം
Kerala

കൊച്ചിയില്‍ വന്‍ ലഹരിവേട്ട, പിടിച്ചെടുത്തത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് പിടിയിലായത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍. കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് പിടിയിലായത്.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മൂന്ന് പേരാണ് 1,492 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. മലപ്പുറം സ്വദേശി ജംഷീര്‍, എറണാകുളം സ്വദേശി നിസാമുദ്ദീന്‍, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീര്‍ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലുളളത്.

പിടിച്ചെടുത്ത ലഹരിയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ ഏഴ് കോടിയിലേറെ രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT