കോഴിക്കോട് വസ്ത്രശാലയില്‍ വന്‍തീപിടിത്തം 
Kerala

കോഴിക്കോട്ടെ ജയലക്ഷ്മി ടെക്‌സ്റ്റൈല്‍സില്‍ വന്‍തീപിടിത്തം; ജീവനക്കാരെ ഒഴിപ്പിച്ചു, രക്ഷാപ്രവര്‍ത്തനം

കോഴിക്കോട് വസ്ത്രശാലയില്‍ വന്‍തീപിടിത്തം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് വസ്ത്രശാലയില്‍ വന്‍തീപിടിത്തം. പാളയത്തുള്ള ജയലക്ഷ്മി ടെക്‌സ്‌റ്റൈല്‍സിലാണ് തീപിടിത്തം ഉണ്ടായത്. തീ അണയ്ക്കാനുള്ള തീവ്രമായ ശ്രമത്തിലാണ് അഗ്നിരക്ഷാസേന.

ഇന്ന് വൈകീട്ടാണ് സംഭവം. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ടെക്‌സ്‌റ്റൈല്‍സിന്റെ രണ്ടും മൂന്നും നിലകളിലാണ് തീ ഉയരുന്നത്. വില്‍പ്പനയുടെ ഭാഗമായി നിരവധി വസ്ത്രങ്ങള്‍ ഉള്ള ഏരിയയാണ്. അതുകൊണ്ട് തീ ആളിപ്പടരുകയാണ്. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നത്. തീ ആളിപ്പടരുന്നതിനാല്‍ അണയ്ക്കാന്‍ രണ്ട് മണിക്കൂറെങ്കിലും വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.

തീപിടിത്തത്തില്‍ ആര്‍ക്കും ആളപായമില്ല. ജീവനക്കാര്‍ ആരും ഇതില്‍ അകപ്പെട്ടിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എല്ലാവരെയും സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചതായും ജയലക്ഷ്മി ടെക്‌സ്റ്റൈല്‍സ് അധികൃതര്‍ അറിയിച്ചു. അനേകം ജീവനക്കാര്‍ ജോലി ചെയ്യുന്ന വസ്ത്രശാലയാണിത്.

Massive fire breaks out at Jayalakshmi Textiles in Kozhikode

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സി എസ് സുജാത നായന്മാരുടെ വീട്ടിലേ പോകൂ, ഭുവനേശ്വരന്റെ കൊലപാതകത്തിന് പിന്നില്‍ എസ്എഫ്‌ഐ ഗുണ്ടകള്‍: ജി സുധാകരന്‍

അസാധാരണ വ്യോമപാത നിയന്ത്രണവുമായി ചൈന: തായ്‌വാന്‍ മേഖലയില്‍ ആശങ്ക

കൈകളിലെ ടാൻ അകറ്റാം, ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ മതി

'പരിപാടി ആരംഭിച്ചത് മുതല്‍ കൂവല്‍, പിന്നില്‍ ആ സ്ത്രീയായിരുന്നു'; സ്റ്റേജ് അനുഭവം പങ്കിട്ട് ഹരിശ്രീ അശോകന്‍

വട്ടിയൂര്‍ക്കാവിലെ പരിപാടിയില്‍ കേന്ദ്രമന്ത്രി പേര് പരാമര്‍ശിച്ചില്ല; ആര്‍ ശ്രീലേഖ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി

SCROLL FOR NEXT