പ്രതീകാത്മക ചിത്രം 
Kerala

വിവാഹസല്‍ക്കാരത്തിനിടെ കല്യാണ വീട്ടില്‍ വന്‍ കവര്‍ച്ച ; അന്വേഷണം

രാത്രി മടങ്ങിയെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  വിവാഹസല്‍ക്കാരം നടക്കുന്നതിനിടെ കല്യാണവീട്ടില്‍ വന്‍ കവര്‍ച്ച. ആറ്റിങ്ങല്‍ അവനവഞ്ചേരിയിലെ കിളിത്തട്ടുമുക്ക് എസ് ആര്‍ വില്ലയിലാണ് കവര്‍ച്ച നടന്നത്. ഈ വീട്ടിലെ മിഥുന്റെയും കൊടുവഴന്നൂര്‍ സ്വദേശിനിയുടേയും വിവാഹം ബുധനാഴ്ച നടന്നു. 

വിവാഹശേഷം വീട്ടിലെത്തിയ വധൂവരന്മാര്‍, അല്‍പ്പനേരത്തിന് ശേഷം സല്‍ക്കാരം നടക്കുന്ന ആറ്റിങ്ങല്‍ പൂജ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് പോയി. ഇവര്‍ക്കൊപ്പം വീട്ടുകാരും പോയി.

രാത്രി മടങ്ങിയെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. കുടുംബാംഗങ്ങള്‍ വിവാഹസമയത്ത് ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളില്‍ പകുതിയോളവും വീട്ടില്‍ ഊരി വെച്ചിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. 

വീടിന്റെ മുന്‍വശത്ത് വാതില്‍ പൂട്ടിയിട്ടിട്ടാണ് ഇവര്‍ പോയത്. തിരികെ എത്തിയപ്പോള്‍ അകത്ത് നിന്നും കുറ്റിയിട്ട നിലയിലായിരുന്നു. വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്നിട്ട നിലയിലും. വിവാഹ തിരക്കുകള്‍ക്കിടെ വീട്ടിനുള്ളില്‍ കടന്നുകയറി ഒളിച്ചിരുന്ന മോഷ്ടാവാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ആറ്റിങ്ങല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

അത്യാധുനിക സ്‌കാനിങ്, റേഡിയേഷന്‍, 100 കിടക്കകൾ; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ ഈ മാസം 9 ന് നാടിന് സമര്‍പ്പിക്കും

SCROLL FOR NEXT