Massive theft in Kattakada christmas eve  
Kerala

കാട്ടാക്കടയില്‍ വന്‍ മോഷണം, കുടുംബം പള്ളിയില്‍ പോയ സമയത്ത് വീട് കൊള്ളയടിച്ചു; 60 പവന്‍ സ്വര്‍ണം കവര്‍ന്നു

തൊഴുക്കല്‍ കോണം സ്വദേശി ഷൈന്‍ കുമാറിന്റെ വീട്ടില്‍ ആണ് മോഷണം നടന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ക്രിസ്മസ് രാവില്‍ തിരുവനന്തപുരം കാട്ടാക്കടയില്‍ വന്‍ മോഷണം. തൊഴുക്കല്‍ കോണം സ്വദേശി ഷൈന്‍ കുമാറിന്റെ വീട്ടില്‍ ആണ് മോഷണം നടന്നത്. അറുപത് പവന്‍ കവര്‍ന്നു.

ബുധാനാഴ്ച വൈകീട്ട് ആറിനും ഒമ്പതിനും ഇടയിലാണ് മോഷണം നടന്നത്. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി കുടുംബം പള്ളിയില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച നടന്നത്. വീടിന്റെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയതെന്നാണ് നിഗമനം.

ഷൈന്‍ കുമാറിന്റെ ഭാര്യ വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കിടപ്പുമുറിയുടെ അലമാറയില്‍ സൂക്ഷിച്ചിരുന്ന കുട്ടികളുടെ ആഭരണങ്ങള്‍ ഉള്‍പ്പെടെയാണ് നഷ്ടപ്പെട്ടത്. ഷെനിന്റെ വിദേശത്തുള്ള സഹോദരിയുടെ ആഭരണങ്ങളും ഇവിടെ സൂക്ഷിച്ചിരുന്നു. ഇതുള്‍പ്പെടെയാണ് മോഷണം പോയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Massive theft in Kattakada, house looted while family was at church; 60 pounds of gold stolen.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചില വട്ടന്മാർ ചെയ്യുന്ന തെറ്റ് ഞങ്ങളുടെ തലയിൽ കെട്ടിവെക്കരുത്' ; ക്രൈസ്തവർക്ക് എതിരായ അക്രമത്തിൽ രാജീവ് ചന്ദ്രശേഖർ

പുതിയ കളര്‍ ഓപ്ഷനുകളും ഗ്രാഫിക്‌സും; പള്‍സര്‍ 150 അപ്‌ഡേറ്റ് പതിപ്പ് വിപണിയില്‍, പ്രാരംഭ വില 1.09 ലക്ഷം

മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്

ഹൃദയത്തെ പരി​ഗണിച്ച് ക്രിസ്മസ് ആഘോഷിക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'നിധിയുടേത് ചെറിയ വസ്ത്രം, ഭാ​ഗ്യം കൊണ്ട് സാമന്ത സാരിയിലായിരുന്നു'; വീണ്ടും വിവാദത്തിൽ ശിവാജി, രൂക്ഷ മറുപടിയുമായി നടി

SCROLL FOR NEXT