തിരുവനന്തപുരം: വിജിലന്‍സ് കേസ് കൊണ്ടുതന്നെ വേട്ടയാടാമെന്ന് കരുതേണ്ടെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സര്‍ക്കാരിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുപോകും. വിജിലന്‍സ് കേസിനെ താന്‍ ഭയപ്പെടുന്നില്ലെന്നും ഇനിയങ്ങോട്ട് യുദ്ധത്തിന്റെ നാളുകളാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. നീതി നിഷേധത്തിനെതിരെ വയറില്‍ കത്രിക കുടുങ്ങിയ ഹര്‍ഷീനയുടെ സമരം സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുസമൂഹത്തിന്റെ പിന്തുണയോടെ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പോരാടും. സര്‍ക്കാര്‍ അധികാരത്തെ പരിചയാക്കുകയാണ്. ഈ സര്‍ക്കാരിന്റെ തെറ്റായ കാര്യങ്ങള്‍ ചുണ്ടിക്കാണിക്കുന്ന ആരെയും അവര്‍ വേട്ടയാടും. താന്‍ ഭയപ്പെടുന്നില്ല. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. എല്ലാ ഏജന്‍സികളും സര്‍ക്കാരിന്റെയും പിണറായിയുടെ സുഹൃത്തായ മോദിയുടെയും കൈകളിലാണ്. അവര്‍ അന്വേഷിക്കട്ടെയെന്നും മാത്യ കുഴല്‍നാടന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി വിവാദം നിയമസഭക്കകത്ത് മാത്യു കുഴല്‍നാടന്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ അനധികൃതമായി മാത്യു കുഴല്‍ നാടന്‍ സ്വത്ത് സമ്പാദിച്ചെന്ന ആരോപണവുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ രംഗത്തെത്തി. എംഎല്‍എക്കെതിരെ മണ്ഡലത്തില്‍ നിന്നുള്ളവര്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിനും ആഭ്യന്തരവകുപ്പിനും പരാതി നല്‍കിയതായി സിഎന്‍ മോഹനന്‍ പറഞ്ഞു. പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടേക്കും. സിപിഎം ആരോപണങ്ങള്‍ക്ക് വൈകീട്ട് വിശദീകരണം നല്‍കുമെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates