മാത്യു കുഴല്‍നാടന്‍ 
Kerala

വീണയ്ക്ക് ജിഎസ്ടി രജിസ്‌ട്രേഷന്‍ പോലും ഇല്ല; ധനമന്ത്രിയെ കൊണ്ട് കള്ളം പറയിപ്പിച്ചു; മാത്യു കുഴല്‍നാടന്‍

ഇക്കാര്യം വ്യക്തമാക്കുന്ന ബംഗളൂരു കമ്മിഷണറേറ്റ് ടാക്‌സില്‍ നിന്ന് കിട്ടിയ വിവരാവകാശ രേഖ മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ ടി വീണ സിഎംആര്‍എല്ലില്‍ നിന്നും കിട്ടിയ പണത്തിന് സേവന നികുതി അടച്ചില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ടി വീണയ്ക്ക് സേവന നികുതി രജിസ്‌ട്രേഷന്‍ പോലും ഇല്ല. ഇക്കാര്യം വ്യക്തമാക്കുന്ന ബംഗളൂരു കമ്മിഷണറേറ്റ് ടാക്‌സില്‍ നിന്ന് കിട്ടിയ വിവരാവകാശ രേഖ മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടു.

വീണയെ സംരക്ഷിക്കാനായി നികുതി അടച്ചുവെന്ന് തെളിയിക്കുന്നതിനായി ധനമന്ത്രിയെ കൊണ്ട് സിപിഎം കള്ളം പറയിപ്പിക്കുകയായിരുന്നെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. വീണയ്ക്ക് സര്‍വീസ് ടാക്‌സ് രജിസ്‌ട്രേഷന്‍ മുന്‍പ് ഇല്ലായിരുന്നുവെന്ന് തെളിഞ്ഞതോടുകൂടി ഒരു കോടി 72 ലക്ഷം രൂപയ്ക്ക് നികുതി അടച്ചിട്ടില്ലെന്നും ഇത് അങ്ങനെയൊരു സേവനമല്ലെന്നും കണ്ടെത്താന്‍ കഴിഞ്ഞെന്നും കുഴല്‍നാടന്‍ പറഞ്ഞു.

സിഎംആര്‍എല്ലില്‍ നിന്ന് എക്‌സാലോജിക്കിലേക്ക് പോയ പണം അഴിമതിപ്പണം എന്നായിരുന്നു എസ്എഫ്‌ഐഒ കോടതിയെ അറിയിച്ചത്. 1.72 കോടിയില്‍ ജിഎസ്ടിക്ക് മുന്‍പ് വീണയ്ക്ക് എത്രകിട്ടിയെന്ന് അന്വേഷിക്കണമെന്നും കുഴല്‍നാടന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT