ISJD announces candidates 
Kerala

തിരുവല്ലയില്‍ മാത്യു ടി തോമസ്, ചിറ്റൂരില്‍ വി മുരുകദാസ്, എറണാകുളത്ത് സാബു ജോര്‍ജ്; ഐഎസ്ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐഎസ്ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐഎസ്ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എല്‍ഡിഎഫ് സഖ്യകക്ഷിയായ ഐഎസ്ജെഡിയുടെ തിരുവല്ല സ്ഥാനാര്‍ഥിയായി മാത്യു ടി തോമസ് മത്സരിക്കും. തിരുവല്ലയിലെ സിറ്റിങ് എംഎല്‍എയാണ് മാത്യു ടി തോമസ്. 2006 മുതല്‍ അദ്ദേഹം തിരുവല്ലയെ പ്രതിനിധീകരിക്കുന്നുണ്ട്.

ചിറ്റൂരില്‍ സിറ്റിങ് എംഎല്‍എയും വൈദ്യുത മന്ത്രിയുമായ കെ കൃഷ്ണന്‍കുട്ടി ഇത്തവണ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ വി മുരുകദാസ് ആണ് സ്ഥാനാര്‍ഥി. യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് ഇത്തവണ മത്സരിക്കുന്നില്ലെന്ന് കൃഷ്ണന്‍കുട്ടി തീരുമാനിച്ചത്.

എറണാകുളത്ത് സാബു ജോര്‍ജ് ആണ് സ്ഥാനാര്‍ഥി. കോവളത്തെ സ്ഥാനാര്‍ഥിയെ പിന്നീട് പ്രഖ്യാപിക്കും. ജനതാദള്‍ എസ് കേരള ഘടകമാണ് ഐഎസ്ജെഡി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത്. 2021ല്‍ ജനതാദള്‍ എസ് എന്ന നിലക്കാണ് മത്സരിച്ചിരുന്നത്.

Mathew T Thomas in Thiruvalla, V Murugadas in Chittoor, Sabu George in Ernakulam; ISJD announces candidates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT