Mattathur Issue, T M Chandran 
Kerala

'വിപ്പ് നല്‍കിയെന്ന് ഡിസിസി പ്രസിഡന്റ് പറയുന്നത് പച്ചക്കള്ളം; ആരും ബിജെപിയില്‍ ചേര്‍ന്നിട്ടില്ല'

കെ ആര്‍ ഔസേപ്പിനെ സിപിഎം വിലക്കെടുത്തെന്നും ടി എം ചന്ദ്രന്‍ ആരോപിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : മറ്റത്തൂര്‍ പഞ്ചായത്തിലെ കൂറുമാറ്റ വിവാദത്തില്‍ വിശദീകരണവുമായി നടപടി നേരിട്ട അംഗങ്ങള്‍. അംഗങ്ങള്‍ ആരും ബിജെപിയില്‍ ചേര്‍ന്നിട്ടില്ല. കൂറുമാറ്റം നടത്തിയെന്നത് കുപ്രചരണമാണ്. ഡിസിസി വിപ്പ് പോലും നല്‍കിയില്ല. വിപ്പ് നല്‍കിയെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞത് തെറ്റാണെന്നും പ്രസിഡന്റ് ടെസി തോമസും, ഡിസിസി ജനറല്‍ സെക്രട്ടറി ടി എം ചന്ദ്രനും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ക്കെതിരായ നടപടി. പാര്‍ട്ടി കൃത്യമായ ഇടപെടല്‍ നടത്തിയാല്‍ തിരുത്തും. കെ ആര്‍ ഔസേപ്പിനെ സിപിഎം വിലക്കെടുത്തെന്നും ടി എം ചന്ദ്രന്‍ ആരോപിച്ചു. സിപിഎം വിരോധത്തില്‍ ബിജെപി കോണ്‍ഗ്രസിന് വോട്ടുചെയ്തു എന്നത് വസ്തുതയാണ്. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടില്ല. ആരും ബിജെപിയില്‍ ചേര്‍ന്നിട്ടുമില്ല.

തങ്ങളോട് ആരോടും ഇതുവരെ വിശദീകരണം ചോദിച്ചിട്ടില്ല. ചതിക്ക് മറുപടി മറുചതി, അതേ ചെയ്തിട്ടുള്ളുവെന്നും അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബിജെപിയും കുതിരക്കച്ചവടം നടന്നെന്ന ആരോപണം അവര്‍ തള്ളി. സി പി എം ആണ് അത് ചെയ്തത്. കോണ്‍ഗ്രസ് വിമതനെ പ്രസിഡണ്ടാക്കാമെന്ന് വാഗ്ദാനം നല്‍കി അവര്‍ ചാടിച്ചുവെന്ന് ജസ്റ്റിന്‍ ജേക്കബ് പറഞ്ഞു. ബി ജെ പി സ്വതന്ത്രനെയാണ് പിന്‍താങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങള്‍ രാജി വെയ്ക്കാതിരുന്നതിന് കാരണം മറ്റത്തൂരിലെ പൊതുനിലപാട് കണക്കിലെടുത്താണ്. അവിടുത്തെ ജനവികാരം സിപിഎമ്മിന് എതിരാണ്. പ്രത്യാഘാതങ്ങള്‍ പഠിക്കാതെ രാജിവെക്കില്ലെന്നും മറ്റത്തൂരില്‍ നടപടി നേരിട്ട കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അതേസമയം മറ്റത്തൂര്‍ പഞ്ചായത്തില്‍ കൂറുമാറിയ പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കാനുള്ള ആലോചനയിലാണ് കോണ്‍ഗ്രസ്. ബിജെപിയെ പിന്തുണച്ച പത്തുപേരേ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Members who faced action in Mattathur say that the claim of defection is a false propaganda, no one has joined the BJP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തദ്ദേശ സ്ഥാപനങ്ങളിലെ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതല്‍, ഒന്ന് സ്ത്രീ സംവരണം

'കെ സി വേണുഗോപാല്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണോ?' വിമര്‍ശനവുമായി ബിജെപി

10,000 റണ്‍സിന്റെ നിറവ്! ഗ്രീന്‍ഫീല്‍ഡില്‍ ചരിത്രമെഴുതി സ്മൃതി മന്ധാന

സ്മൃതി 80, ഷെഫാലി 79, റിച്ചയുടെ കാമിയോ വെടിക്കെട്ടും! ഗ്രീന്‍ഫീല്‍ഡില്‍ റെക്കോര്‍ഡ് സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യ

രണ്ട് ദിവസത്തെ സന്ദര്‍ശനം, ഉപരാഷ്ട്രപതി നാളെ തിരുവനന്തപുരത്തെത്തും; ഗതാഗത നിയന്ത്രണം

SCROLL FOR NEXT