മേയർ ആര്യ രാജേന്ദ്രൻ, എംഎൽഎ സച്ചിൻദേവ്/ ഫെയ്‌സ്‌ബുക്ക് 
Kerala

'സങ്കടങ്ങളിലും പ്രണയമുണ്ടാവുമെന്ന് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയപ്പോൾ': ഒന്നാം വിവാഹവാർഷികം ആഘോഷിച്ച് ആര്യയും സച്ചിനും

നിരവധി പേരാണ് ഇരുവർക്ക് വിവാഹാശംസകൾ അറിയിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഒന്നാം വിവാഹവാർഷികം ആഘോഷിച്ച് കോഴിക്കോട് ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനും. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ ഇരുവരും ആശംസകൾ നേർന്നു. 

വൈക്കം മുഹമ്മദ് ബഷീറിന്റെ 'പ്രേമലേഖനം' എന്ന കൃതിയിലെ വരികളാണ് ആര്യ കുറിച്ചത്. സാറാമ്മേ... പ്രണയമെന്നാൽ സന്തോഷം നിറഞ്ഞ ഒരാണും പെണ്ണും പൗഡറിട്ട കവിളുകൾ ചേർത്ത് ഉമ്മ വെച്ചും ചിരിച്ചും ഇരിക്കുന്ന ഒരേർപ്പാടാണെന്നാണ് ഞാൻ കൗമാരകാലത്ത് ധരിച്ചുവെച്ചിരുന്നത്. സങ്കടങ്ങൾ ചേർത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്. -ബഷീർ "സെപ്റ്റംബർ 4"- ആര്യ കുറിച്ചു. 

വിവാഹദിനത്തിലെ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. ഒരു വർഷം എന്ന അടിക്കുറിപ്പിലാണ് സച്ചിൻ ദേവ് ചിത്രം പങ്കുവച്ചത്. നിരവധി പേരാണ് ഇരുവർക്ക് വിവാഹാശംസകൾ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ നാലിനായിരുന്നു ഇരുവരുടേയും വിവാഹം. ഓഗസ്റ്റില്‍ ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT