MB Rajesh ഫെയ്സ്ബുക്ക്
Kerala

'മുപ്പത് സെക്കന്‍ഡില്‍ മുന്നൂറ് വീടുകള്‍, കണക്ക് കിറുകൃത്യം'; വിഡി സതീശനെ പരിഹസിച്ച് എംബി രാജേഷ്

ഫെബ്രുവരിയില്‍ 5ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുമെന്ന് രാജേഷ് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പ്രതിപക്ഷ നേതാവിന്റെ വീട് വെച്ച് നല്‍കല്‍ പ്രഖ്യാപനം തമിഴ് സിനിമയിലെ കോമഡിയെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് മന്ത്രി എം ബി രാജേഷ്. ലൈഫ് പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ച വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരിയില്‍ 5ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുമെന്ന് രാജേഷ് പറഞ്ഞു.

കഴിഞ്ഞദിവസം വെറും മൂപ്പതു സെക്കന്‍ഡ് കൊണ്ടാണ് 300 വീടുകള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍മ്മിച്ച് നല്‍കിയതെന്ന് രാജേഷ് പരിഹരിച്ചു. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ലൈഫ് പദ്ധതി അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ച എം എം ഹസ്സന് ഇനിയും അത് പറയാന്‍ ധൈര്യമുണ്ടോ എന്നും രാജേഷ് ചോദിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇത് പറഞ്ഞതുകൊണ്ടാണ് ജനം അവരെ മാറ്റി നിര്‍ത്തിയത് എന്നും മന്ത്രി പറഞ്ഞു.

ഒന്നരക്കൊല്ലം കൊണ്ട് നൂറു വീടു പോലും വെച്ച് നല്‍കാന്‍ കഴിയാത്തവരാണ് തങ്ങള്‍ക്ക് 100 സീറ്റ് തരണമെന്ന് അഭ്യര്‍ഥിക്കുന്നത്. ഇതാണ് മുന്നണികളുടെ നയവ്യത്യാസം. തങ്ങള്‍ പറയുന്ന കണക്കുകള്‍ പ്രതിപക്ഷ നേതാവിന്റെ പോലെയല്ല. ചോദിച്ചതിന് ഒന്നിനും അദ്ദേഹത്തിനും മറുപടിയുമില്ല എന്നും മന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിക്ക് നീതി ആയോഗിന്റെ ബെസ്റ്റ് പ്രാക്ടീസ് അംഗീകാരമാണ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഭിമാനം ബഹിരാകാശത്തോളം; യാത്ര തുടങ്ങി അനില്‍ മേനോന്‍; വാനോളം മലയാളം

'ആകാശ നീല വേണ്ട, കടും നീല തന്നെ വേണം.. അതെന്താ'! ലോകകപ്പിൽ 'കുപ്പായ നിറം' ചില്ലറ കാര്യമല്ല

'ലൈവിനിടെ അപമാനിച്ചു'; 22കാരിയുടെ പരാതിയില്‍ 'തൊപ്പി'യുടെ കൂട്ടാളി മമ്മു പിടിയില്‍

'നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തും

കണ്ണൂരിലെ 5 സ്വകാര്യ ആശുപത്രികളിലെ നഴ്‌സ് സമരം ഒത്തുതീർന്നു