കൊച്ചി: ഭർതൃവീട്ടിലെ പീഡനത്തിൽ പരാതി നൽകാൻ വിളിച്ച യുവതിക്ക് വനിത കമ്മിഷൻ അധ്യക്ഷ എംസി ജോസഫൈൻ നൽകിയ മറുപടി വിവാദത്തിൽ. ടെലിവിഷൻ ചാനലിന്റെ ലൈവ് ഷോയിൽ പരാതി പറഞ്ഞ യുവതിയോടാണ് ജോസഫൈന്റെ വിവാദ പ്രതികരണം.
യുവതി വിളിച്ചപ്പോൾ മുതൽ അതൃപ്തിയോടെ ജോസഫൈൻ പ്രതികരിക്കുന്ന വിഡിയോ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. '2014ൽ ആണ് കല്യാണം കഴിഞ്ഞത് എന്നു പറയുന്ന യുവതിയോട് ഭർത്താവ് ഉപദ്രവിക്കാറുണ്ടോയെന്ന് ജോസഫൈൻ ചോദിക്കുന്നു. ഉണ്ടെന്നു യുവതിയുടെ മറുപടി. അമ്മായിയമ്മയും ഉപദ്രവിക്കുമോയെന്ന ചോദ്യത്തിനും യുവതി മറുപടി നൽകി. പൊലീസിൽ പരാതി നൽകിയോ എന്നു ചോദിച്ചപ്പോൾ ആരോടും പറഞ്ഞില്ലെന്നാണ് യുവതി പറയുന്നത്. എങ്കിൽ അനുഭവിച്ചോ എന്ന ജോസഫൈന്റെ മറുപടിയാണ് വിവാദമായത്.
ഭർത്താവുമായി യോജിച്ച് ജീവിക്കാൻ താൽപര്യമില്ലെങ്കിൽ സ്ത്രീധനവും നഷ്ടപരിഹാരവും തിരിച്ച് കിട്ടാൻ നല്ല വക്കീൽ വഴി കുടുംബകോടതിയെ സമീപിക്കാനും വനിത കമീഷൻ അധ്യക്ഷ ഉപദേശം നൽകുന്നുണ്ട്. വേണമെങ്കിൽ വനിതകമീഷനിൽ പരാതി നൽകാനും ജോസഫൈൻ പറയുന്നുണ്ട്.
ജോസഫൈന്റെ പ്രതികരണത്തിന് രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates