Medisep  
Kerala

മെഡിസെപ്പ് രണ്ടാംഘട്ടം ഇന്ന് മുതല്‍, തിരുത്തലുകള്‍ വരുത്താന്‍ 25 വരെ സമയം

മെഡിസെപ്പ് ഐ ഡി കാര്‍ഡ് www.medisep.kerala.gov.inല്‍ ലോഗിന്‍ ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി മെഡിസെപ്പിന്റെ രണ്ടാം ഘട്ടം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപ്പ് അംഗത്വമായി ബന്ധപ്പെട്ട മെഡിസെപ്പ് ഐ ഡി കാര്‍ഡ് www.medisep.kerala.gov.inല്‍ ലോഗിന്‍ ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം. പെന്‍ഷന്‍കാര്‍ക്ക് അവരുടെ മെഡിസെപ്പ് ഐ.ഡി യൂസര്‍ ഐ.ഡി യായും പിപിഒ നമ്പര്‍ പാസ്വേര്‍ഡായും ലോഗിന്‍ ചെയ്യാം.

മെഡിസെപ്പ് കാര്‍ഡില്‍ പേരില്ലായെങ്കിലോ പേരിലോ മറ്റ് വിവരങ്ങളിലോ തെറ്റുണ്ടെങ്കിലോ മെഡിസെപ്പ് പരിരക്ഷ ലഭിക്കുന്നതല്ല. മെഡിസെപ്പ് ഐ ഡി കാര്‍ഡില്‍ പ്രിന്റ് ചെയ്തിരിക്കുന്ന വിവരങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകള്‍/ കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമുണ്ടെങ്കില്‍ ട്രഷറി വഴി നേരിട്ട് പെന്‍ഷന്‍ കൈപ്പറ്റുന്ന പെന്‍ഷന്‍കാര്‍ അതാത് ട്രഷറി മുഖേനയും ബാങ്ക് വഴി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ സൗകര്യപ്രദമായ ഏതെങ്കിലും ട്രഷറി മുഖേനയും ഫെബ്രുവരി 25 നകം തിരുത്തലുകള്‍ വരുത്തണം. സമയ പരിധിക്കുശേഷം പ്രൊഫൈലില്‍ വരുത്തുന്ന തിരുത്തലുകള്‍ മെഡിസെപ് ഐ.ഡി കാര്‍ഡില്‍ പ്രതിഫലിക്കുകയില്ല. ഫെബ്രുവരി 25 നുശേഷം ഡാറ്റയിലെ തെറ്റുകള്‍ തിരുത്തുന്നതിനോ ആശ്രിതരെ ഉള്‍പ്പെടുത്തുന്നതിനോ അവസരമുണ്ടാകില്ലെന്നും ട്രഷറി ഡയറക്ടര്‍ അറിയിച്ചു.

അടിസ്ഥാന ഇന്‍ഷ്വറന്‍സ് പരിരക്ഷ മൂന്ന് ലക്ഷത്തില്‍നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ത്തിയാണ് രണ്ടാംഘട്ടം മെഡിസെപ് വ്യാപിപ്പിച്ചിരിക്കുന്നത്. 41 സ്‌പെഷ്യാലിറ്റി ചികിത്സകള്‍ക്കായി 2100 ലധികം ചികിത്സാ പ്രക്രിയകള്‍ അടിസ്ഥാന ചികിത്സാ പാക്കേജില്‍ ഉള്‍പ്പെടുത്തും. സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണമേഖല എന്നിവയിലെ ഇഎസ്ഐ ആനുകൂല്യം ലഭ്യമല്ലാത്ത ജീവനക്കാരെയും പെന്‍ഷന്‍കാരെയും മെഡിസെപ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലുണ്ട്. പോളിസി കാലയളവ് നിലവിലുള്ള മൂന്ന് വര്‍ഷത്തില്‍നിന്ന് രണ്ട് വര്‍ഷമാക്കി. രണ്ടാംവര്‍ഷം പ്രീമിയം നിരക്കിലും പാക്കേജ് നിരക്കിലും വര്‍ധനവുണ്ടാകും.

MediSep Phase 2 starts today, time till 25th to make corrections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

SCROLL FOR NEXT