'എവെയ്ക് യൂത്ത് ഫോര്‍ നാഷന്‍' പരിപാടിയില്‍ മീനാക്ഷി ലേഖി സംസാരിക്കുന്നു  ഫെയ്‌സ്ബുക്ക്
Kerala

സദസ് 'ഭാരത് മാതാ കീ ജയ്' വിളിച്ചില്ല; കോഴിക്കോട്ടെ പരിപാടിയില്‍ ക്ഷോഭിച്ച് മീനാക്ഷി ലേഖി

പ്രസംഗം അവസാനിപ്പിക്കുന്നതിനിടെയാണ് മന്ത്രി ഭാരത് മാതാ കീ ജയ് വിളിക്കാന്‍ സദസിനോട് ആവശ്യപ്പെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: 'എവെയ്ക് യൂത്ത് ഫോര്‍ നാഷന്‍' പരിപാടിക്കിടെ സദസിനോട് ക്ഷോഭിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ഭാരത് മാതാകീ ജയ് മുദ്രാവാക്യം എല്ലാവരും ഏറ്റുവിളിക്കാത്തതാണ് ലേഖിയെ ചൊടിപ്പിച്ചത്. സദസിലിരിക്കുന്ന യുവതികളോട് ഭാരതം നിങ്ങളുടെ അമ്മയല്ലേയെന്നും ഇല്ലെങ്കില്‍ വീട്ടില്‍ നിന്ന് പുറത്തുപോകണമെന്നും മന്ത്രി പറഞ്ഞു.

പ്രസംഗം അവസാനിപ്പിക്കുന്നതിനിടെയാണ് മന്ത്രി ഭാരത് മാതാ കീ ജയ് വിളിക്കാന്‍ സദസിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ സദസിലുണ്ടായിരുന്ന എല്ലാവരും അത് ഏറ്റുവിളിക്കാന്‍ തയ്യാറായില്ല. അത് മന്ത്രിയെ ചൊടിപ്പിച്ചു. അതിനിടെ ഭാരത് മാതാ കീ ജയ് വിളിക്കാത്ത ഒരു യുവതിയെ ചൂണ്ടിക്കാണിച്ച് എന്താണ് ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ പ്രയാസമെന്ന് മന്ത്രി ചോദിച്ചു. ഇതിന് പിന്നാലെ ഭാരതം നിങ്ങളുടെ അമ്മ അല്ലേ?. അല്ലെങ്കില്‍ വീട്ടില്‍ നിന്ന് പുറത്തുപോകൂ എന്ന് മന്ത്രി പറയുകയും ചെയ്തു. തുടര്‍ന്ന് പത്തിലേറെ തവണ ഭാരത് മാതാ കീ ജയ് വിളിച്ച മന്ത്രി സദസിനെ കൊണ്ട് അത് വിളിപ്പിക്കുകയും ചെയ്തു.

ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ മടി കാണിക്കുന്നവരാണ് പുതിയ തലമുറയെന്ന് മന്ത്രിക്ക് ശേഷം സംസാരിച്ച ആര്‍എസ്എസ് നേതാവ് നന്ദകുമാറും അഭിപ്രായപ്പെട്ടു. നെഹ്റു യുവകേന്ദ്ര, തപസ്യ കലാവേദി, ഖേലോ ഭാരത് എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

ഇന്നും നാളെയും ശക്തമായ മഴ, 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം