പിഎസ് റംഷാദ് 
Kerala

മെന്റല്‍ ഹെല്‍ത്ത് മീഡിയ അവാര്‍ഡ് പിഎസ് റംഷാദിന്

സമകാലിക മലയാളം വാരിക 2023 നവംബര്‍ 6 ലക്കത്തില്‍ പ്രസിദ്ധീകരിച്ച 'മനസ്സിന്റെ താളം തെറ്റിയവര്‍ക്ക് ആരാണ് തുണ?' എന്ന അന്വേഷണാത്മക റിപ്പോര്‍ട്ടാണ് അവാര്‍ഡിന് അര്‍ഹമായത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകത്തിന്റെ മെന്റല്‍ ഹെല്‍ത്ത് മീഡിയ അവാര്‍ഡ്-2024 സമകാലിക മലയാളം വാരിക പത്രാധിപ സമിതി അംഗം പിഎസ് റംഷാദിന്. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരണമായ സമകാലിക മലയാളം വാരിക 2023 നവംബര്‍ 6 ലക്കത്തില്‍ പ്രസിദ്ധീകരിച്ച 'മനസ്സിന്റെ താളം തെറ്റിയവര്‍ക്ക് ആരാണ് തുണ?' എന്ന അന്വേഷണാത്മക റിപ്പോര്‍ട്ടാണ് അവാര്‍ഡിന് അര്‍ഹമായത്.

2017ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ മാനസികാരോഗ്യ പരിരക്ഷാ നിയമം ഏഴു വര്‍ഷമായിട്ടും കേരളത്തില്‍ ഫലപ്രദമായി നടപ്പാക്കാത്തിന്റെ പശ്ചാത്തലം വ്സുതാപരമായി അന്വേഷിക്കുന്ന റിപ്പോര്‍ട്ട് ഈ വിഷയത്തില്‍ സമീപകാലത്ത് മലയാള മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ഏറ്റവും ആധികാരികവും മാനസികാരോഗ്യ പരിരക്ഷാ നിയമത്തേക്കുറിച്ച് സമഗ്ര അവബോധം നല്‍കാന്‍ ഉതകുന്നതുമാണെന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തിയതായി ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകം പ്രസിഡന്റ് ഡോ. കെപി ജയപ്രകാശന്‍, ജനറല്‍ സെക്രട്ടറി ഡോ. ജോയ്സ് ജിയോ എന്നിവര്‍ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാനസികാരോഗ്യ പ്രശ്നങ്ങളേക്കുറിച്ച് അവബോധം ഉണര്‍ത്തുക, മാനസികാരോഗ്യ സാക്ഷരത മെച്ചപ്പെടുത്തുക, മാനസികാരോഗ്യ പരിരക്ഷ ഉയര്‍ത്തുക, മാനസികാരോഗ്യത്തേക്കുറിച്ചുള്ള മനോഭാവം മാറ്റുക, മാനസികാരോഗ്യ സ്ഥിതികളേക്കുറിച്ച് വിവരവും വിദ്യാഭ്യാഭസവും ലഭ്യമാക്കുക, മാനസികാരോഗ്യ പരിരക്ഷാ നയങ്ങള്‍ വികസിപ്പിക്കാന്‍ സഹായിക്കുക തുടങ്ങി, അവാര്‍ഡിന് അര്‍ഹമാകാന്‍ ഐപിഎസ്‌കെഎസ്ബി നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങളില്‍ ബഹുഭൂരിഭാഗവും യോജിച്ചു വരുന്ന റിപ്പോര്‍ട്ടാണ് 'മനസ്സിന്റെ താളം തെറ്റിയവര്‍ക്ക് ആരാണ് തുണ?'. ഓഗസ്റ്റ് 10ന് വൈകുന്നേരം 6ന് തിരുവനന്തപുരത്ത് ഇന്ത്യന്‍ സെക്യാട്രിക് സൊസൈറ്റി കേരള ഘടകം സംസ്ഥാന സമ്മേളനത്തില്‍ ഫലകവും പ്രശസ്തി പത്രവും ഇരുപതിനായിരം രൂപയും ഉള്‍പ്പെടുന്ന അവാര്‍ഡ് സമ്മാനിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

സന്യാസിമാര്‍ ശവസംസ്‌കാര സമയത്ത് ഉരുവിടുന്ന ജപം; എന്താണ് ഡീയസ് ഈറെ? മറുപടിയുമായി സംവിധായകന്‍

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ല, ചികിത്സയ്ക്കും കാലതാമസം; ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളോട് അകലുന്നു

ദേശീയ പാതാ അതോറിറ്റിയിൽ നിയമനം; സ്റ്റെനോഗ്രാഫർ മുതൽ ഡെപ്യൂട്ടി മാനേജർ വരെ ഒഴിവുകൾ; മികച്ച ശമ്പളം, ഇപ്പോൾ തന്നെ അപേക്ഷിക്കൂ

രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം, സെന്‍സെക്‌സ് 250 പോയിന്റ് ഇടിഞ്ഞു; ഐടി, എഫ്എംസിജി ഓഹരികള്‍ റെഡില്‍, രൂപ 89 തൊടുമോ?

SCROLL FOR NEXT