cyber fraud alert പ്രതീകാത്മക ചിത്രം
Kerala

അമിതവേഗത്തിന് 500 രൂപ പിഴയെന്ന് സന്ദേശം, ലിങ്കില്‍ ക്ലിക്ക് ചെയ്തു; കൊച്ചി സ്വദേശിക്ക് നഷ്ടമായത് 1.8 ലക്ഷം രൂപ

എം പരിവാഹന്‍ ആപ്പിന്റെ പേരില്‍ തട്ടിപ്പ്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എം പരിവാഹന്‍ ആപ്പിന്റെ പേരില്‍ തട്ടിപ്പ്. ഓണ്‍ലൈന്‍ തട്ടിപ്പില്‍ കൊച്ചി തൃക്കാക്കര സ്വദേശിക്ക് 1,79,000 രൂപ നഷ്ടമായതായി പരാതിയില്‍ പറയുന്നു. അമിതവേഗത്തിന് 500 രൂപ പിഴയടക്കണെമെന്ന സന്ദേശമാണ് കൊച്ചി സ്വദേശിക്ക് ലഭിച്ചത്. സന്ദേശത്തിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തതും പണം നഷ്ടമായി.

പിഴ ഒടുക്കിയില്ലെങ്കില്‍ അമിത പിഴ ഈടാക്കുമെന്ന് സന്ദേശത്തില്‍ കണ്ടതോടെ പണമടയ്ക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടു. പിന്നീടാണ് തട്ടിപ്പാണെന്ന് മനസിലായത്. ഉടന്‍ സൈബര്‍ പൊലീസിന്റെ 1930 നമ്പറില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്തു. സൈബര്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

message stating a fine of Rs 500 for over speed, clicked on the link; Kochi native lost Rs 1.8 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Election 2026: കേരളം വിധിയെഴുതി, 78.27% പോളിങ്; ഇനി കാത്തിരിപ്പിന്റെ ദിനങ്ങള്‍

Kerala Election 2026 live: കനത്ത പോളിങ്, 78.21 ശതമാനം പോളിങ്

വിസ്മയം തീര്‍ത്ത് പറന്ന 7 സിക്‌സുകള്‍; ഈഡന്‍ ഗാര്‍ഡന്‍സിന് 'തീയിട്ട്' മുകുള്‍ ചൗധരി, കെകെആറിന്റെ 'വിജയ സ്വപ്‌നം' കത്തിയമര്‍ന്നു!

ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയത്തിലെ അവസാന കണ്ണി; രാജ്യത്തെ ഏറ്റവും പ്രായമുള്ള ക്രിക്കറ്റ് താരം; സിഡി ഗോപിനാഥ് ഓർമയായി

വോട്ട് ചെയ്യാനെത്തിയെ യുവതിയെ തടഞ്ഞ സംഭവം; കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

SCROLL FOR NEXT