

കാബൂള്‍: അഫ്ഗാന്‍ അതിര്‍ത്തി മേഖലയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പാകിസ്ഥാന്‍ വ്യോമാക്രമണം. അഫ്ഗാനിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദ ഗ്രൂപ്പുകളെ ലക്ഷ്യമിട്ടാണ് പാക് നടപടിയെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ ആയിരുന്നു ആക്രമണങ്ങള്‍ ഉണ്ടായത്.
അടുത്തിടെ ഇസ്ലാമാബാദിലെ ഷിയാ പള്ളിയില്‍ ഉള്‍പ്പെടെ പാകിസ്ഥാനില്‍ നടന്ന ചാവേര്‍ സ്‌ഫോടനങ്ങളുടെ തിരിച്ചടിയായാണ് വ്യോമാക്രമണം എന്നാണ് റിപ്പോര്‍ട്ട്. തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) എന്നറിയപ്പെടുന്ന പാകിസ്ഥാന്‍ താലിബാന്റെയും അതിന്റെ അനുബന്ധ സംഘടനകളുടെയും ഏഴ് ക്യാംപുകള്‍ക്കും ഒളിത്താവളങ്ങള്‍ക്കുമെതിരെ സൈനിക നീക്കം നടത്തിയതായി പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പാക് - അഫ്ഗാന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ പ്രവിശ്യകളായ നന്‍ഗര്‍ഹാര്‍, പക്തിക എന്നിവിടങ്ങളില്‍ ആക്രമണം നടന്നതായി അഫ്ഗാന്‍ അധികൃതരും സ്ഥിരീകരിച്ചു.
ഒരു മതപാഠശാലയും നിരവധി സാധാരണക്കാരുടെ വീടുകളും തകര്‍ന്നതായും. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 17ല്‍ അധികം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നും അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates