Kseb  file
Kerala

മീറ്റര്‍ റീഡര്‍മാരുടെ സമരം; ഈ മാസത്തെ വൈദ്യുതി ബില്‍ ശരാശരി ഉപയോഗം കണക്കാക്കി

ഈ മാസം ഒന്നിനാണ് ജീവനക്കാര്‍ സമരം തുടങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി. സ്വയം മീറ്റര്‍ റീഡിങ് നടത്താന്‍ അപേക്ഷ നല്‍കുന്ന ഉപഭോക്താക്കള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതി നല്‍കും. മീറ്റര്‍ റീഡര്‍മാര്‍ക്ക് നല്‍കിയ യന്ത്രങ്ങള്‍ മടക്കിവാങ്ങാനും നിര്‍ദേശിച്ചു.

ഈ മാസം ഒന്നിനാണ് ജീവനക്കാര്‍ സമരം തുടങ്ങിയത്. മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങിയിരുന്നു. അഞ്ച് ദിവസമായി മീറ്റര്‍ റീഡിങ് എടുക്കുന്നത് നിലച്ചിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാന്‍ ജോലിയില്‍ പ്രവേശിക്കാത്തവരുടെ കരാര്‍ അവസാനിപ്പിക്കണമെന്ന് കാണിച്ച് ബോര്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഡയറക്ടര്‍ സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്.

എന്നാല്‍ തങ്ങള്‍ക്ക് ശമ്പള വര്‍ധനവ് കിട്ടിയിട്ട് നാല് വര്‍ഷമായെന്നും വേണ്ടത്ര പ്രതിഫലം നിശ്ചയിക്കാതെ തന്നെ പുതിയ ജോലികള്‍ തങ്ങളുടെ മേല്‍ കെട്ടിവെക്കുകയാണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. കൃത്യസമയത്ത് ബില്‍ നോക്കി നല്‍കിയില്ലെങ്കില്‍ കെ.എസ്.ഇ.ബിക്കും ഉപയോക്താക്കള്‍ക്കും ഒരു പോലെ നഷ്ടമുണ്ടാകും.

Meter readers' strike; directive issued to issue bills based on average consumption

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

ഭാഗ്യശാലി അജ്ഞാതന്‍!; ഓണം ബംപര്‍ ജേതാവ് 30 കോടി കൈപ്പറ്റി

'കോച്ച് വാക്കുപാലിച്ചില്ല; ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍'; ക്യാംപ് വിട്ടതില്‍ മാപ്പുചോദിച്ച് റൊണാള്‍ഡോ

സുഗതന്റെ വ്യാജ ഒപ്പിട്ടെന്ന പരാതി; പൊലീസ് ഉടന്‍ കേസെടുക്കും

രാഹുലിനെതിരെ കേസെടുക്കും? ഗ്യാനേഷ് കുമാറിന്റെ രാജിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി