VELLAPPALLY NATESAN 
Kerala

മൈക്രോ ഫിനാന്‍സ് കേസ്: വെള്ളാപ്പള്ളിക്ക് തിരിച്ചടി; രണ്ടാഴ്ചയ്ക്കകം കുറ്റപത്രം നല്‍കണമെന്ന് ഹൈക്കോടതി

. ജസ്റ്റിസ് എ. ബദറുദ്ദീനാണ് നിര്‍ണായക ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: മൈക്രോ ഫിനാന്‍സ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി. കേസില്‍ പ്രതികള്‍ക്കെതിരേ കുറ്റപത്രം നല്‍കുന്നതിന് സര്‍ക്കാരിന് പ്രോസിക്യൂഷന്‍ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി വെള്ളാപ്പള്ളിക്കെതിരേ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം നല്‍കാനും ആവശ്യപ്പെട്ടു. ജസ്റ്റിസ് എ ബദറുദ്ദീനാണ് നിര്‍ണായക ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രതികള്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഭാഗമായി വരുന്നവരായതിനാല്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമില്ലെന്ന സര്‍ക്കാരിന്റെ നിലപാടാണ് കോടതി ഇടക്കാല ഉത്തരവില്‍ അംഗീകരിച്ചത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് എംഎന്‍ സോമന്‍ അടക്കമുള്ളവരാണ് കേസില്‍ പ്രതികള്‍.

ചേര്‍ത്തല സ്വദേശിയായ എംഎസ് അനിലാണ് വെള്ളാപ്പള്ളിക്കെതിരായ കേസ് ഇഴഞ്ഞുനീങ്ങുന്നതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. കോടതിയുടെ മേല്‍നോട്ടത്തിലാണ് കേസ് അനേഷണം നടക്കുന്നത്. 2016ല്‍ വിഎസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ് മൈക്രോ ഫിനാന്‍സ് ഇടപാടുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.

Microfinance Case: Setback for Vellappally; High Court Directs Charge Sheet to Be Filed Within Two Weeks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ഒന്നാം പ്രതി സുഹൈൽ സജീവിന് ജാമ്യമില്ല, മൂന്നുപേർക്ക് ജാമ്യം

രാഷ്ട്രീയ ലക്ഷ്യങ്ങളല്ല, ഭരണഘടനാ ബാധ്യത: എന്തുകൊണ്ട് എസ്‌ഐആര്‍?

കടുത്ത വിഷാദം; വിഡിയോക്ക് പിന്നാലെ ട്രെയിനിന് മുന്നില്‍ ചാടി അധ്യാപകന്‍ ജീവനൊടുക്കി

ഋഷഭ് പന്ത് പുറത്ത്; ടെസ്റ്റിന് മുൻപ് ബുംറയ്ക്കും ജഡേജയ്ക്കും 'എ ടീം ടെസ്റ്റ്'!

പ്രവാസി റിക്രൂട്ട്‌മെന്റില്‍ ഏജന്‍സികള്‍ക്ക് കര്‍ശന നിര്‍ദേശം; പുതിയ വ്യവസ്ഥകളുമായി ഒമാന്‍ മന്ത്രാലയം