സുധാകരന്‍  
Kerala

സുഹൃത്തിന്റെ വീട്ടില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍; ദേഹത്തും കഴുത്തിലും മുറിവുകള്‍; കൊലപാതകമെന്ന് സംശയം; അന്വേഷണം

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമായിരിക്കാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കരുതുന്നത്.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ചാലക്കുടിയില്‍ സുഹൃത്തിന്റെ വീട്ടില്‍ മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നപ്പിള്ളി മംഗലത്ത് വീട്ടില്‍ സുധാകരനെയാണ് ബുധന്‍ ഉച്ചതിരിഞ്ഞ് 3ഓടെ മരിച്ച നിലയില്‍ കണ്ടത്. ഇയാളുടെ കഴുത്തിലും ദേഹത്തും മുറിവുകളുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.

കുന്നപ്പിള്ളി ആലക്കപ്പിള്ളിയില്‍ പാണേലി വീട്ടില്‍ രാജപ്പന്റെ വീട്ടില്‍ രാവിലെ മുതല്‍ രാജപ്പനൊപ്പം സുഹൃത്തുക്കളായ മരിച്ച സുധാകരനും, കൈവീട്ടില്‍ ശാഭനനും മദ്യപിച്ചിരുന്നതായി പറയുന്നു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമായിരിക്കാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കരുതുന്നത്.

ഉച്ചയ്ക്ക് മൂന്നോടെ രാജപ്പന്റെ മകനാണ് സുധാകരന്‍ മരിച്ച് കിടക്കുന്ന വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസ് വിവരമറിക്കുകയായിരുന്നു. കൊരട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Middle-aged man found dead at a friend's house in Chalakudy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

കറികളില്‍ എരിവ് കൂടിയോ? പരിഹാരമുണ്ട്

ലോകകപ്പ് കിറ്റ് അവതരണം റദ്ദാക്കി! ബഹിഷ്‌കരണ അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ ഇന്ധനം ഒഴിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ്

പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്ക് സ്പോർട്സ് ക്വാട്ട അഡ്മിഷന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ടയില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവ്

SCROLL FOR NEXT