ഇക്രം ഹുസൈൻ 
Kerala

പൊറോട്ടയടിക്കാൻ എത്തിയ ഇക്രത്തിന് കേരളം ഭാ​ഗ്യമണ്ണ്; 70 ലക്ഷത്തിന്റെ ലോട്ടറി അടിച്ചു

നിർമൽ ഭാ​ഗ്യക്കുറിയുടെ സമ്മാനമായ 70 ലക്ഷം രൂപയാണ് ഇക്രത്തെ തേടിയെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെല്ലിമറ്റത്തെ ഹോട്ടലിലെ തൊഴിലാളിയായ അസം സ്വദേശി ഇക്രം ഹുസൈന് കേരള ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം. ഇന്നലെ വൈകിട്ട് നറുക്കെടുത്ത നിർമൽ ഭാ​ഗ്യക്കുറിയുടെ സമ്മാനമായ 70 ലക്ഷം രൂപയാണ് ഇക്രത്തെ തേടിയെത്തിയത്. ഇക്രം എടുത്ത  NG 773104 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം. 

പത്ത് വർഷമായി കേരളത്തിലാണ് 42കാരനായ ഇക്രം. മിക്ക ദിവസങ്ങളിലും ലോട്ടറി ടിക്കറ്റെടുക്കും.നെല്ലിമറ്റം ബിസ്മി ഫാസ്റ്റ് ഫുഡിൽ പൊറോട്ടയടിക്കാരനും സപ്ലെയറുമാണ് ഇയാളിപ്പോൾ. സമ്മാന വിവരം അറിഞ്ഞ ഇക്രം ഹോട്ടൽ ഉടമയ്ക്കൊപ്പം നെല്ലിമറ്റം എസ്ബിഐ ശാഖയിൽ രേഖകൾ സഹിതം ലോട്ടറി കൈമാറി. 

കോതമം​ഗലം പി ഒ ജങ്ഷനിലുള്ള പ്രതീക്ഷ ലോട്ടറി ഏജന്റ് ബാപ്പു വിറ്റ ടിക്കറ്റിനാണ് സമ്മാനമടിച്ചത്. പ്രതീക്ഷയിൽ നിന്ന് വാങ്ങിയ ടിക്കറ്റ് വിൽപ്പനക്കാരനായ സിബി ദേവസ്യയാണ് ഇക്രമിന് നൽകിയത്. ഇക്രം 40 രൂപ വീതം മൂന്ന് ടിക്കറ്റെടുത്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി