പ്രതീകാത്മക ചിത്രം 
Kerala

വീട് നിർമ്മാണത്തിനിടെ സ്ലാബ് തകർന്ന് വീണ് 26കാരൻ മരിച്ചു

വീട് നിർമ്മാണ ജോലിക്കിടെ സ്ലാബ് തകർന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


മലപ്പുറം:  വീട് നിർമ്മാണജോലിക്കിടെ സ്ലാബ് തകർന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മുർഷിദാബാദ് സ്വദേശിയായ സമീർ ആണ് മരിച്ചത്. 26 വയസായിരുന്നു. തിരുവാലി കോട്ടോലയിൽ ബുധനാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം.

കോട്ടോല സ്വദേശിക്ക് വേണ്ടി നിർമ്മാണം പുരോഗമിച്ചിരുന്ന വീടിന്റെ രണ്ടാം നിലയിൽ ജോലി ചെയ്യവേയാണ് അപകടമുണ്ടായത്. ചുമർ തേക്കുന്ന ജോലിക്കിടെ ഇതര സംസ്ഥാന തൊഴിലാളികൾ നിന്ന സ്‌ളാബ് തകർന്ന് താഴേക്ക് വീഴുകയായിരുന്നു.

സംഭവസ്ഥലത്ത് വച്ച് തന്നെ സമീർ മരിച്ചു. ഒപ്പമുണ്ടായിരുന്ന കൊൽക്കത്ത സ്വദേശി സാബിറിനെ സാരമായ പരുക്കുകളോടെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

'മുസ്ലിം പെണ്‍കുട്ടികളെ ഇനിയും സ്വാധീനിക്കാന്‍ അനുവദിച്ച് കൂടാ'; വനിതാ മെമ്പറെ കുളത്തിലേക്ക് തള്ളിയിട്ടതിനെതിരെ കാന്തപുരം സുന്നി നേതാവ്

ഇരുന്ന് മുഷിയില്ല; ജനശതാബ്ദിയില്‍ വീണ്ടും ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകള്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം