ഫയല്‍ ചിത്രം 
Kerala

മില്‍മയുടെ പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നാളെ മുതല്‍ വില കൂടും 

പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നാളെ മുതല്‍ വില കൂടുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നാളെ മുതല്‍ വില കൂടുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി. മോര്്, തൈര്, ലെസ്സി എന്നി ഉല്‍പ്പന്നങ്ങള്‍ക്ക്  അഞ്ചുശതമാനം വര്‍ധന  ഉണ്ടാകുമെന്നും കെ എസ് മണി മാധ്യമങ്ങളോട് പറഞ്ഞു.

നാളെ മുതല്‍ പുതുക്കിയ വില നിലവില്‍ വരും. കൃത്യമായ വില നാളെ പ്രസിദ്ധീകരിക്കും. വില നിശ്ചയിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായും കെ എസ് മണി അറിയിച്ചു. 

പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യവസ്തുക്കളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയത് നാളെ മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലുല്‍പ്പന്നങ്ങള്‍ക്ക് വില കൂടുന്നത്. പാലുല്‍പ്പന്നങ്ങള്‍ക്ക് പുറമേ അരി, ഗോതമ്പ് പൊടി, അരിപ്പൊടി എന്നിവയുടെ വില ഉയരുമെന്ന് വ്യാപാരികള്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുന്നറിയിപ്പുകള്‍ ഇറാന്‍ അവഗണിച്ചു'; സൈനിക നടപടി തുടരുമെന്ന് ട്രംപ്

25 വയസാണോ പ്രായം?, 10 കോടി രൂപയുടെ റിട്ടയർമെന്റ് സമ്പാദ്യം നേടാം; ചെയ്യേണ്ടത് ഇത്രമാത്രം

മാസം 5,550 രൂപ മുതല്‍ 9,250 രൂപ വരെ പെന്‍ഷന്‍; അറിയാം ഈ സ്‌കീം

ഭരണസംവിധാനങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം, ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെടണം; പ്രവാസികള്‍ക്ക് പിന്തുണയുമായി മുഖ്യമന്ത്രി

തിരുവനന്തപുരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; യുവാവിന് 50 വര്‍ഷം തടവ്

SCROLL FOR NEXT