കാര്‍ ഡ്രൈവര്‍ സുഹൈല്‍ സജീവ് 
Kerala

മിനി കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചു, നെടുമ്പാശേരിയില്‍ മൂന്ന് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം; കാര്‍ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി സംശയം

നെടുമ്പാശേരിയില്‍ അമിത വേഗത്തിലെത്തിയ മിനി കൂപ്പര്‍ കാര്‍ സ്‌കൂട്ടറിന് പിന്നില്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: നെടുമ്പാശേരിയില്‍ അമിത വേഗത്തിലെത്തിയ മിനി കൂപ്പര്‍ കാര്‍ സ്‌കൂട്ടറിന് പിന്നില്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രികരായിരുന്ന രണ്ടു യുവതികളും ഒരു യുവാവുമാണ് മരിച്ചത്. ഇജാസ്, ദേവിക, ഗോപിക എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കാര്‍ ഡ്രൈവര്‍ സുഹൈല്‍ സജീവ് ലഹരി ഉപയോഗിച്ചതായി സംശയമുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ എയര്‍പോര്‍ട്ട് റോഡിലായിരുന്നു വാഹനാപകടം. എയര്‍പോര്‍ട്ട് ഭാഗത്തെ ചായ കടയില്‍ നിന്ന് ചായ കുടിച്ച് പുറത്തിറങ്ങിയ മൂന്ന് പേരെയാണ് അമിത വേഗത്തിലെത്തിയ മിനി കൂപ്പര്‍ കാര്‍ ഇടിച്ചു തെറിപ്പിച്ചത്. മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി പൊലീസ് പറയുന്നു. മരിച്ച ഇജാസ് കര്‍ണാടക സ്വദേശിയാണ്. ദേവിക വയനാട് സ്വദേശിയും ഗോപിക പാലക്കാട് സ്വദേശിയുമാണ്.

വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് കാര്‍ ഡ്രൈവര്‍ വാഹനം നിര്‍ത്തിയെങ്കിലും ഓടിക്കൂടിയ നാട്ടുകാരുമായി വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് നെടുമ്പാശേരി പൊലീസ് സ്ഥലത്തെത്തി കാര്‍ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുഹൈല്‍ ലഹരി ഉപയോഗിച്ചതായി സംശയമുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കാന്‍ കഴിയുകയുള്ളൂവെന്ന് പൊലീസ് പറയുന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

Mini Cooper hits at Nedumbassery; three scooter riders died

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ഈ നാട്ടുകാരനല്ല, മാവിലായിക്കാരന്‍; പാര്‍ട്ടിക്കാര്യം കെപിസിസി പ്രസിഡന്റിനോട് ചോദിക്കൂ'

വെണ്ടയ്ക്ക അരിയുമ്പോൾ കൈയിലും കത്തിയിലും കട്ടിങ് ബോർഡിലും വഴുവഴുപ്പ്? അടുക്കളയിൽ പരീക്ഷിക്കാം ഈ ടിപ്പുകൾ

ഐപിഎല്‍ വെടിക്കെട്ടിന് വീര്യമേറും; ലേലത്തിന് രജിസ്റ്റർ ചെയ്ത് ആര്യവീര്‍ സെവാഗ്

പലിശ കൂട്ടുമോ?, ലൈഫ് സര്‍ട്ടിഫിക്കറ്റ്, ഡിജിറ്റല്‍ കെവൈസി, ആധാര്‍ ഇ-മെയില്‍ അപ്‌ഡേഷന്‍...; അറിയാം ഡിസംബറിലെ മാറ്റങ്ങള്‍

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചൂട്; മരണം 5,000 കടന്നെന്ന് റിപ്പോര്‍ട്ട്