മന്ത്രി ബിന്ദുകൃഷ്ണ 
Kerala

കാന്തപുരത്തിന്റെത് പൊതു സമൂഹത്തിന് സ്വീകാര്യമായ നിലപാടല്ല; ഭരണഘടന എല്ലാവരെയും തുല്യരായി കാണുന്നു: മന്ത്രി ബിന്ദുകൃഷ്ണ

നമ്മുടെ എത്രയെത്ര പെണ്‍കുട്ടികള്‍ രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായി മാറുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി ബിന്ദു കൃഷ്ണ. ലിംഗഭേദമന്യേ എല്ലാ മനുഷ്യരെയും സമന്മാരായി കാണുന്ന, ലിംഗനീതിയുള്ള ഒരു രാജ്യമാണ് ഇന്ത്യ. ഒരു ഇരുണ്ട കാലം നമുക്കുണ്ടായിരുന്നു. നമ്മുടെ നവോത്ഥാന നായകന്മാര്‍ ഉള്‍പ്പെടെ, ഉത്പതിഷ്ണുക്കളായ സഹോദരീസഹോദരന്മാര്‍ നിരന്തരമായ പോരാട്ടം നടത്തിയാണ് സ്ത്രീകള്‍ ഇന്ന് മുഖ്യധാരയിലേക്ക് എത്തിയതെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

നമ്മുടെ പെണ്‍കുട്ടികളും സ്ത്രീകളും വളരെ സമര്‍ഥകളായി, മത്സരപരീക്ഷകള്‍ വിജയിച്ച് അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള മേഖലകളില്‍ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. ജനാധിപത്യ വ്യവസ്ഥയില്‍ മികച്ച ഭരണാധികാരികളായി, തദ്ദേശ സ്ഥാപനങ്ങളിലടക്കം സ്ത്രീകള്‍ കഴിവ് തെളിയിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുന്നു. നമ്മുടെ രാഷ്ട്രപതി ഒരു വനിതയാണ്. ഇന്ദിരാഗാന്ധി ദീര്‍ഘകാലം നമ്മളെ നയിച്ച നാടാണിത്.

ഈ പ്രകൃതിയില്‍ പിറന്നു വീഴുന്ന ഓരോ കുഞ്ഞും ഈ പ്രപഞ്ചത്തിന്റെ എല്ലാ അനുഗ്രഹങ്ങളുടേയും നേരവകാശികളാണ്. അതുകൊണ്ടു തന്നെ ഇത്തരം സമീപനങ്ങള്‍ കേരളത്തിനും രാജ്യത്തിനും ലോകത്തിനും അനുകരണീയമല്ല. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു. എന്നാല്‍ നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ ഭരണഘടനാപരമായി തുല്യനീതിയുള്ള വ്യക്തിത്വങ്ങളാണെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ട്. നമ്മുടെ നാട്ടില്‍ ഭൂരിപക്ഷം പേരും അവരവരുടെ മതത്തില്‍ വിശ്വസിച്ചുകൊണ്ടു തന്നെ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ജീവിക്കുന്നവരാണ്. നമ്മുടെ എത്രയെത്ര പെണ്‍കുട്ടികള്‍ രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായി മാറുന്നു. കേരളത്തിലെ പൊതു സമൂഹം സ്ത്രീകള്‍ക്ക് പിന്തുണ നല്‍കുന്നു. അതില്‍ വളരെ സന്തോഷമുണ്ട്. കേരളത്തിലെ എത്രയെത്ര തദ്ദേശ സ്ഥാപനങ്ങളില്‍ വനിതകള്‍ പ്രഗത്ഭമതികളായ ഭരണാധികാരികളായി തിളങ്ങുന്നുണ്ട്. അവരാരും പുറത്തേക്ക് ഇറങ്ങരുതെന്ന് പറയുന്നത് ഇന്നത്തെ കാലഘട്ടത്തില്‍ പൊതു സമൂഹത്തിന് ഒട്ടും സ്വീകാര്യമായ നിലപാട് അല്ലെന്നും മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി.

Minister Bindu Krishna dismisses Kanthapuram's statement

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന