തൃശൂർ: ഇരിങ്ങാലക്കുട സാംസ്‌കാരികോത്സവമായ വർണ്ണക്കുടയിൽ ജനങ്ങൾക്കൊപ്പം നൃത്തം ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. സാംസ്കാരികോത്സവത്തിന്റെ സമാപന ദിവസമാണ് മന്ത്രിയും ജനങ്ങൾക്കൊപ്പം ഡാൻസ് കളിച്ചത്.
തുടരെ മൂന്നാം വർഷമാണ് സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നത്. ഡിസംബർ 26 മുതൽ 30 വരെ ഇരിങ്ങാലക്കുടയിൽ നടന്ന പരിപാടിയിൽ വിവിധ ദേശീയ സാംസ്‌കാരിക കലാപരിപാടികൾ അരങ്ങേറി.
മികച്ച പങ്കാളിത്തത്തോടെ വൈവിധ്യങ്ങളാർന്ന പരിപാടികൾ ഇത്തവണയും ഒരുക്കിയിരുന്നു. അയ്യങ്കാവ് മൈതാനത്തിൽ അരങ്ങേറിയ കലാ സാംസ്കാരിക പരിപാടികളിൽ ആയിരങ്ങളാണ് എത്തിയത്. സമാപന വേളയിൽ മന്ത്രിയുടെ നേതൃത്വത്തിൽ എല്ലാവരും ചേർന്ന് 'മാനവമൈത്രി ജ്വാല' തെളിയിച്ചു.
Higher Educationminister dr r bindu danced with the people at the Varnakuda, a cultural festival in Irinjalakuda.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates