മന്ത്രി ജിആര്‍ അനില്‍ നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നു 
Kerala

ഓണക്കാലത്ത് നീല, വെള്ളക്കാര്‍ഡുകാര്‍ക്ക് 5 കിലോ സ്‌പെഷ്യല്‍ അരി; 1383 രൂപയുടെ സാധനങ്ങള്‍ സപ്ലൈകോയില്‍ 756 രൂപയ്ക്ക്

സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടായെങ്കിലും സപ്ലൈകോയില്‍ സബ്‌സിഡി ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ വിതരണം ചെയ്യുന്നതില്‍ തടസമുണ്ടായിട്ടില്ല.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്ത് വിലക്കയറ്റം കുറവെന്ന് മന്ത്രി ജി ആര്‍ അനില്‍. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ് വിലക്കയറ്റത്തിന് കാരണം. വിലക്കയറ്റം ഉണ്ടാകുമ്പോള്‍ ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയുക വിപണയില്‍  ഇടപെടുകയെന്നതാണ്. 13 ഇനം അവശ്യസാധനങ്ങള്‍ 2016 ഏപ്രില്‍ മാസത്തെ വിലയ്ക്കാണ് നല്‍കുന്നതെന്ന് മന്ത്രി നിയമസഭയില്‍ അറിയിച്ചു. ഇതുമുലം സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം ശരാശരി 315 കോടി രൂപയാണ് ചെവല് വരുന്നതെന്നും മന്ത്രി പറഞ്ഞു.

13 ഇനം സബ്‌സിഡി ഉത്പന്നങ്ങള്‍ നിശ്ചിത അളവില്‍ പൊതുവിപണിയില്‍ നിന്നും വാങ്ങുന്നതിന് 1383 രൂപ നല്‍കേണ്ടി വരുമ്പോള്‍ സപ്ലൈകോയില്‍ ഇത് 756 രൂപയ്ക്ക് ലഭിക്കുന്നതായും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇത്തരം വിപണി ഇടപെടല്‍ നടത്തുന്നില്ല. പ്രതിമാസം നാല്‍പ്പത് ലക്ഷം കാര്‍ഡ് ഉടമകള്‍ സപ്ലൈകോയുടെ സബ്‌സിഡി ഉത്പന്നങ്ങള്‍ വാങ്ങുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു

ഈ ഓണക്കാലത്ത് സംസ്ഥാനത്ത് നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 5 കിലോ അരി സ്‌പെഷ്യല്‍ ആയി നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടായെങ്കിലും സപ്ലൈകോയില്‍ സബ്‌സിഡി ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ വിതരണം ചെയ്യുന്നതില്‍ തടസമുണ്ടായിട്ടില്ല. ചില ഉത്പന്നങ്ങള്‍ മാസത്തിലെ അവസാന ദിവസങ്ങളിലും ആദ്യദിവസങ്ങളില്‍ ഇല്ലാതെ വരുന്നത് സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു. റേഷന്‍ കടകളില്‍ ഇപോസ് മെഷീനില്‍ തകരാര്‍ ഉണ്ടെങ്കില്‍ അതിനാവശ്യമായ സമയം നീട്ടി നല്‍കാറുണ്ടെന്നും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

കിഫ്ബി വായ്പ സര്‍ക്കാര്‍ വായ്പയായി കാണുന്നത് വിവേചനപരം; കേന്ദ്രസര്‍ക്കാരിന്റെ സമീപനം വികസനത്തിന് തടസമാകുന്നു; മുഖ്യമന്ത്രി">കിഫ്ബി വായ്പ സര്‍ക്കാര്‍ വായ്പയായി കാണുന്നത് വിവേചനപരം; കേന്ദ്രസര്‍ക്കാരിന്റെ സമീപനം വികസനത്തിന് തടസമാകുന്നു; മുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം: പിഎംഎ സലാമിനെതിരെ പൊലീസിൽ പരാതി

ഷു​ഗറു കൂടുമെന്ന ടെൻഷൻ വേണ്ട, അരി ഇങ്ങനെ വേവിച്ചാൽ പ്രമേഹ രോ​ഗികൾക്കും ചോറ് കഴിക്കാം

'പട്ടാഭിഷേകത്തിനും രാജവാഴ്ചയ്ക്കും മുമ്പ്...'; ഗേ ആയും പേരില്ലാത്തവനായും താര രാജാവ്; ഷാരൂഖ് ഖാനിലെ നടനെ കണ്ടെത്തിയ ടെലി ഫിലിമുകള്‍

ഡെലിവറി ഡ്രൈവർമാർ ഇക്കാര്യം ശ്രദ്ധിക്കണം, ഇല്ലെങ്കിൽ പിഴ ലഭിക്കും; പുതിയ നിയമവുമായി ബഹ്‌റൈൻ

SCROLL FOR NEXT