മന്ത്രി കെ രാജന്‍, കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഫയല്‍ ചിത്രം
Kerala

കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ല?, കണ്ണൂരിലെ പരിപാടികള്‍ മാറ്റിവെച്ച് കെ രാജന്‍, വിശദീകരണവുമായി മന്ത്രിയുടെ ഓഫീസ്

അഭ്യൂഹം മന്ത്രിയുടെ ഓഫീസ് നിഷേധിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കണ്ണൂരില്‍ ഇന്ന് റവന്യൂ മന്ത്രി കെ രാജൻ പങ്കെടുക്കേണ്ട മുഴുവന്‍ പരിപാടികളും മാറ്റിവെച്ചു. തരംമാറ്റ അദാലത്തിൻ്റെ സംസ്ഥാന തല ഉത്ഘാടനം കണ്ണൂരിൽ നടത്താതെ കാസർകോട് നടത്താനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം റവന്യു വകുപ്പിന്‍റെ പങ്കാളിത്തത്തോടെയല്ലാതെ ഇന്നും നാളെയും ജില്ലയിൽ നടക്കുന്ന പരിപാടികളിൽ മന്ത്രി പങ്കെടുക്കും.

പരിപാടികള്‍ മാറ്റിയത് എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ കണ്ണൂർ കലക്ടർക്കൊപ്പം വേദി പങ്കിടാതിരിക്കാനാണെന്ന അഭ്യൂഹം ഉയർന്നിരുന്നു. എന്നാല്‍ ഇത് മന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. കലക്ടറുമായി നല്ല ബന്ധമാണെന്നും പരിപാടികൾ നേരത്തേ മാറ്റിയതാണെന്നും മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചു.

എഡിഎം അഴിമതിക്കാരനല്ലെന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും റവന്യൂ മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ആദ്യ ഘട്ടത്തിൽ എഡിഎമ്മിൻ്റെ മരണത്തിൽ പ്രാഥമികാന്വേഷണം നടത്താൻ ജില്ലാ കലക്ടറെ നിയമിച്ചത് മന്ത്രിയായിരുന്നു. എന്നാൽ കലക്ട‍ർക്കെതിരെ ആരോപണം ഉയർന്നതോടെ അന്വേഷണ ചുമതല ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ ഗീതയ്ക്ക് നൽകുകയായിരുന്നു. റവന്യൂ വകുപ്പിൻ്റെ ആഭ്യന്തര അന്വേഷണത്തിൽ ജില്ലാ കലകർക്കെതിരായ ആരോപണങ്ങളും പരിശോധിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT