കെ രാജന്‍, കെ സുധാകരൻ 
Kerala

പനിനീര്‍ തളിച്ചപ്പോഴേക്ക് ഒരാള്‍ വീണുപോയി, വെടിവെച്ചിട്ടും കുലുങ്ങാത്ത ഒരാള്‍ ഇവിടെയുണ്ട്: പരിഹസിച്ച് കെ രാജൻ

നവകേരള സദസ്സിന്റെ സമാപന സമ്മേളനത്തിലായിരുന്നു പരിഹാസം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംഘർഷത്തിനിടെ പൊലീസിന്റെ കണ്ണീർ വാതക പ്രയോ​ഗത്തിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പരിഹസിച്ച് മന്ത്രി കെ രാജന്‍. പൊലീസ് പനീർ തളിച്ചപ്പോഴേക്കും ഒരാൾ വീണുപോയി എന്നാണ് മന്ത്രി പറഞ്ഞത്. നവകേരള സദസ്സിന്റെ സമാപന സമ്മേളനത്തിലായിരുന്നു പരിഹാസം. കൂടാതെ ഇപി ജയരാജനെ പ്രശംസിക്കാനും രാജൻ മറന്നില്ല. 

കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രിയേയും ഞങ്ങളേയും കുറിച്ച് അപസര്‍പ്പക കഥകള്‍ പറയുമെന്നാണ് ഞാന്‍ കരുതിയത്. പൊലീസ് ഒരു പനിനീര്‍ തളിച്ചപ്പോഴേക്കും കലാപം സൃഷ്ടിക്കാന്‍ വന്ന ഒരാള്‍ ദേഹാസ്വാസ്ഥ്യം കൊണ്ട് അങ്ങ് വീണുപോയി. ദേഹാസ്വാസ്ഥ്യം കൊണ്ട് വീണയാള്‍ പറഞ്ഞത് അനുസരിച്ചിട്ടും വച്ച വെടിയേറ്റിട്ടും കുലുങ്ങാതെ ഒരു മനുഷ്യന്‍ ഈ വേദിയുടെ മുന്‍നിരയില്‍ ഇരിക്കുന്നുണ്ട്.- കെ രാജൻ പറഞ്ഞു. 

കോണ്‍ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പ്രസംഗിക്കുന്നതിനിടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. വേദിയിലുണ്ടായിരുന്ന കെ സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ നനഞ്ഞ് കുതിര്‍ന്നു. ഇതോടെ പ്രസംഗം തടസപ്പെട്ടു. കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാക്കൾ രം​ഗത്തെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

'ചോര കൊണ്ടുള്ള കടം ചോര കൊണ്ടേ ഞങ്ങള്‍ തീര്‍ത്തിട്ടുള്ളൂ'; മലയാളത്തിലേക്ക് ആര്യയുടെ മടങ്ങി വരവ്; 'അനന്തന്‍ കാട്' ട്രെയ്‌ലര്‍

യുഎസ് ബി-52 ബോംബർ വിമാനം തകർന്നു വീണു; 8 മരണം

വ്യാജ ആരോപണം പിന്‍വലിച്ച് മാപ്പു പറയണം: വെള്ളാപ്പള്ളിക്ക് പി ശശിയുടെ വക്കീല്‍ നോട്ടീസ്

80ാം മിനിറ്റിൽ അരാഹോ ​ഗോൾ; സൗദിക്കെതിരെ തോൽവി മുന്നിൽ കണ്ട് ഉറു​ഗ്വെ; ഒടുവിൽ 'സമനില തെറ്റാതെ' കരകയറി

SCROLL FOR NEXT