ധനമന്ത്രി കെ എൻ ബാല​ഗോപാൽ ( K N Balagopal )  ഫയൽ ചിത്രം
Kerala

മന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

അപകടത്തിൽ മന്ത്രിയും ഒപ്പമുണ്ടായിരുന്നവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മന്ത്രി. വെഞ്ഞാറമൂട് വാമനപുരത്ത്‌ വെച്ചാണ് അപകടമുണ്ടായത്‌.

അപകടത്തിൽ മന്ത്രിയും ഒപ്പമുണ്ടായിരുന്നവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തിരുവനന്തപുരത്തു നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കാര്‍, മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കവെ എതിരേ വന്ന മന്ത്രിയുടെ കാറില്‍ ഇടിക്കുകയായിരുന്നു.

ഇടിച്ച വാഹനത്തിലെ ഡ്രൈവറെ വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ വന്ന ജി സ്റ്റീഫന്‍ എംഎല്‍എയുടെ വാഹനത്തില്‍ കയറി മന്ത്രി ബാല​ഗോപാൽ തിരുവനന്തപുരത്തേക്ക് പോയി.

The vehicle carrying Finance Minister KN Balagopal met with an accident.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദേശീയ ഗാനമായിരുന്നെങ്കില്‍ എന്ത് ഭംഗിയായേനെ', ഗണഗീതത്തില്‍ റിപ്പോര്‍ട്ട് തേടി വി ശിവന്‍കുട്ടി

'കുട്ടികള്‍ പാടിയത് തീവ്രവാദ ഗാനം ഒന്നും അല്ലല്ലോ?; സംഗീതത്തിന് ജാതിയില്ല, മതമില്ല, ഒരു പുണ്ണാക്കുമില്ല'

വന്നു, 28ാം സെക്കന്‍ഡില്‍ ഗോളുമടിച്ചു... ഗ്രീസ്മാന്‍! ലെവാന്റെയെ തകര്‍ത്ത് അത്‌ലറ്റിക്കോ മാഡ്രിഡ്

'ഥാര്‍ ഒരു കാറല്ല, ഞാനിങ്ങനെയാണെന്ന പ്രസ്താവന, ഈ രണ്ട് വാഹനമോടിക്കുന്നവര്‍ക്ക് ക്രിമിനല്‍ സ്വഭാവം'

മാസം 100 രൂപ മാറ്റിവെയ്ക്കാനുണ്ടോ?, ഭാവിയില്‍ ലക്ഷപ്രഭുവാകാം; ചെയ്യേണ്ടത് ഇത്രമാത്രം

SCROLL FOR NEXT