കൊട്ടിയൂര്‍ ശിവക്ഷേത്രത്തില്‍ ടൂറിസം വകുപ്പിന്റെ മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കിയ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്ന മന്ത്രി മുഹമ്മദ് റിയാസ്  
Kerala

കൊട്ടിയൂരിലെ ഗതാഗതക്കുരുക്കഴിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്; പത്ത് കോടിയുടെ ടൂറിസം ഹെറിറ്റേജ് പദ്ധതികള്‍ യാഥാര്‍ഥ്യമായി

ഇത്തവണ ഒരുകാലത്തും ഇല്ലാത്ത നിലയില്‍ കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും നിരവധി തീര്‍ഥാടകര്‍ കൊട്ടിയൂരിലെത്തി

സമകാലിക മലയാളം ഡെസ്ക്

കൊട്ടിയൂര്‍ :കൊട്ടിയൂര്‍ ഉത്സവത്തിന് വരുന്നവര്‍ക്ക് ഗതാഗതക്കുരുക്ക് ഇല്ലാത്ത വിധം സൗകര്യപ്രദമായ റോഡുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കാനായി പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് . തലശ്ശേരി ഹെറിറ്റേജ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊട്ടിയൂര്‍ ശിവക്ഷേത്രത്തില്‍ ടൂറിസം വകുപ്പിന്റെ മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കിയ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഇത്തവണ ഒരുകാലത്തും ഇല്ലാത്ത നിലയില്‍ കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും നിരവധി തീര്‍ഥാടകര്‍ കൊട്ടിയൂരിലെത്തി. അതിന് അനുസൃതമായ പശ്ചാത്തല വികസനം ഇവിടെ വേണം. പ്രദേശത്തിന്റെ പശ്ചാത്തലവികസനം ടൂറിസം, പൊതുമരാമത്ത് വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊട്ടിയൂര്‍ ക്ഷേത്രം ഉള്‍പ്പെടെ കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുത്തി വിപുലമായ തീര്‍ഥാടന ടൂറിസത്തിനുള്ള പ്രൊപോസല്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. തീര്‍ഥാടകര്‍ ഒരു ആരാധനാലയലേക്ക് വരുമ്പോള്‍ അതോടൊപ്പം സമീപപ്രദേശത്തെ ടൂറിസം കേന്ദ്രങ്ങളും കാണുന്നു. ഇതിലൂടെ ആ പ്രദേശത്തിനും ജില്ലക്കും അതുവഴി സംസ്ഥാനത്തിനും സാമൂഹ്യ-സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവും. നമ്മുടെ നാട്ടിലെ ആരാധനാലയങ്ങളുടെ പൈതൃകം സംരക്ഷിക്കുക, സൗകര്യങ്ങള്‍ ഒരുക്കുക എന്ന ഉത്തരവാദിത്വം കേരള ടൂറിസം വകുപ്പിനുണ്ടെന്നും മന്ത്രി പറഞ്ഞു.

കൊട്ടിയൂര്‍ ക്ഷേത്ര പരിസരത്തു നടന്ന ചടങ്ങില്‍ അഡ്വ. സണ്ണി ജോസഫ് എം. എല്‍.എ അധ്യക്ഷത വഹിച്ചു.പത്ത് കോടിയോളം രൂപ ചെലവഴിച്ച് ക്ഷേത്രത്തില്‍ ടൂറിസം വകുപ്പിന്റെ കൊട്ടിയൂര്‍ ടെംപിള്‍ ടൂറിസം എക്സ്പീരിയന്‍സ് സ്ട്രീറ്റ്, സ്ട്രീറ്റ് സ്‌കേപ്പ്, ടൂറിസ്റ്റ് അമിനിറ്റീസ് എന്നിങ്ങനെ മൂന്ന് ഘട്ട പദ്ധതിയാണ് പൂര്‍ത്തിയാക്കിയത്. ആദ്യഘട്ടമായ ഗ്യാലറി, ട്രെയിനിങ് ആന്‍ഡ് പെര്‍ഫോമന്‍സ് യാര്‍ഡ്, മാര്‍ക്കറ്റ് സ്പേസ്, കോഫി കിയോസ്‌ക്, കൗ ഷെഡ്, ഇലക്ട്രിക്കല്‍ വര്‍ക് എന്നിവയാണ് പൂര്‍ത്തിയായത്. 4,52,35,763 രൂപയാണ് ചെലവ്. കെല്‍ ലിമിറ്റഡിനായിരുന്നു നിര്‍മ്മാണ ചുമതല.

കൊട്ടിയൂര്‍ ശിവ ടെംപിള്‍ സ്ട്രീറ്റ് സ്‌കേപ്പ് എന്ന പദ്ധതിയില്‍ ഉള്‍പ്പെട്ട ഊട്ടുപുര, ഓപ്പണ്‍ സ്റ്റേജ്, കാര്‍ പാര്‍ക്കിങ്, ലാന്‍ഡ് സ്‌കേപ്പിങ്, ഇലക്ട്രിക്കല്‍ വര്‍ക്സ് എന്നിവയും ഇതോടൊപ്പം പൂര്‍ത്തിയാക്കി. 3,16,79,939 രൂപയാണ് ചെലവ്. കൊട്ടിയൂര്‍ ശിവ ടെംപിള്‍ ടൂറിസ്റ്റ് അമിനിറ്റീസ് എന്ന പദ്ധതിയില്‍ ഡോര്‍മിറ്ററി, ക്ലോക് റൂം, ടിക്കറ്റ് കൗണ്ടര്‍, പില്‍ഗ്രിം ഷെല്‍ട്ടര്‍ ,ലാന്‍ഡ്‌സ്‌കേപ്പിങ്, ഇലക്ട്രിക്കല്‍ വര്‍ക്സ് എന്നിവയുംപൂര്‍ത്തിയായി. 2,27,77,686 രൂപയാണ് ഇതിനായി ചെലവഴിച്ചത്. കിഫ്ബി സാമ്പത്തിക സഹായത്തോടെ കെഐഐഡിയാണ് പദ്ധതി നടപ്പാക്കിയത്. കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍തുരുത്തിയില്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ സുനീന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ ജോണി ആമക്കാട്, കൊട്ടിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി. നാരായണന്‍ നായര്‍, ടൂറിസം വകുപ്പ് ഡിഡി ടി. സി. മനോജ്, മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ടി. സി. ബിജു, അസി. കമ്മീഷണര്‍ എന്‍കെ ബൈജു, മലബാര്‍ ദേവസ്വം ബോര്‍ഡ് നിയുക്ത പ്രസിഡന്റ് ഒ. കെ. വാസു, കൊട്ടിയൂര്‍ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ കെ ഗോകുല്‍, മാനേജര്‍ കെ നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Minister P.A.Mohamed Riyas assures that traffic congestion in Kottiyoor will be resolved

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കവി കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം

മലയാളികള്‍ നൂതനാശയങ്ങള്‍ക്കു പേരു കേട്ട ജനത, സാംസ്കാരിക ഭൂമികയിലെ ശോഭ; കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും അമിത് ഷായും

'പ്രണവ് തൂക്കിയെന്നാ എല്ലാവരും പറയുന്നേ, പടം എങ്ങനെ'; ശബ്ദം താഴ്ത്തി, ഒറ്റവാക്കില്‍ പ്രണവിന്റെ മറുപടി

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

SCROLL FOR NEXT