മന്ത്രി ആര്‍ ബിന്ദു ആദരിക്കുന്നു 
Kerala

പാടാന്‍ കൊതിച്ച് മന്ത്രിക്കരികെയെത്തി; പാട്ടിന് പിന്നാലെ 67കാരിക്ക് പൊന്നാടയും സ്‌നേഹ സമ്മാനവുമായി ആര്‍ ബിന്ദു

ഭിന്നശേഷി കലാമേളയിലെത്തിയ 67കാരിയായ സൂര്യലക്ഷ്മി എന്ന വിജയമ്മ മന്ത്രിയില്‍ നിന്ന് ആദരവും സ്വീകരിച്ച് സന്തേഷത്തോടെയാണ് മടങ്ങിയത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാടാന്‍ കൊതിച്ച് 'സവിശേഷ' വേദിയിലെത്തിയ വയോധികയുടെ ആഗ്രഹം സഫലമാക്കി മന്ത്രി ആര്‍ ബിന്ദു. ഭിന്നശേഷി കലാമേളയിലെത്തിയ 67കാരിയായ സൂര്യലക്ഷ്മി എന്ന വിജയമ്മ മന്ത്രിയില്‍ നിന്ന് ആദരവും സ്വീകരിച്ച് സന്തേഷത്തോടെയാണ് മടങ്ങിയത്.

ഭിന്നശേഷിക്കാര്‍ക്കായി സാമൂഹ്യനീതി വകുപ്പ് സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന ആദ്യത്തെ സര്‍ഗ്ഗോത്സവമായ 'സവിശേഷ' കലാമേളയുടെ വേദിയായ തിരുവനന്തപുരം ടാഗോര്‍ തിയ്യറ്ററില്‍ വെച്ചായിരുന്നു ഭിന്നശേഷിക്കാരിയായ തിരുവനന്തപുരം വെമ്പായം സ്വദേശി സൂര്യലക്ഷ്മി എന്ന വിജയമ്മയുടെ ആഗ്രഹം പൂര്‍ത്തീകരിച്ചത്. പന്ത്രണ്ട് വയസ്സ്വരെ പാട്ട് പഠിച്ചിരുന്ന വിജയമ്മയ്ക്ക് നാല് വര്‍ഷം മുമ്പ് നാഡീസംബന്ധമായ രോഗം മൂലം കാഴ്ച്ച നഷ്ടപ്പെട്ടു. മുഴുവന്‍ സമയവും വീല്‍ചെയറിലുമാണ് ഈ അമ്മ.

മേള നടക്കുന്നുണ്ടെന്നറിഞ്ഞ് ടാഗോറില്‍ എത്തിയ വിജയമ്മ ആദ്യം തിരക്കിയത് മന്ത്രി ബിന്ദുവിനെ' ആയിരുന്നു. മന്ത്രി ആര്‍ ബിന്ദുവിനോടാണ് അമ്മ സംസാരിക്കുന്നത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞപ്പോള്‍ ആശ്ചര്യപ്പെട്ട വിജയമ്മ തുടര്‍ന്ന് മന്ത്രിക്ക് മുന്നില്‍ തന്റെ ആവശ്യം ഉന്നയിച്ചു; 'എനിയ്ക്ക് വേദിയില്‍ പാട്ട് പാടാന്‍ ഫാറം പൂരിപ്പിച്ച് തരണം'. ഫോറം പൂരിപ്പിച്ചു തരാതെ തന്നെ പാട്ടു പാടാം എന്ന് പറഞ്ഞ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സ്റ്റേജില്‍ കയറിയ വിജയമ്മ നല്ലൊരു ഭക്തിഗാനവും പാടി. മന്ത്രിയില്‍ നിന്ന് പൊന്നാടയും സ്‌നേഹ സമ്മാനവും സ്വീകരിച്ചാണ് മടങ്ങിയത്

Minister R. Bindu fulfills the singing aspirations of an elderly woman at a special function

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുരാരി ബാബുവിന്റെ വീട്ടില്‍ 13 മണിക്കൂര്‍ പരിശോധന, രേഖകള്‍ പിടിച്ചെടുത്ത് ഇഡി

ലഹരിക്കച്ചവടവും ഉപയോഗവും; രണ്ട് പൊലിസുകാരെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

കേരളത്തില്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങി ബിജെപി; വിനോദ് താവ്‌ഡെയ്ക്ക് ചുമതല

'സോറി, ഐ ലവ് യു.....'ഭിന്നശേഷിക്കാരി ജീവനൊടുക്കിയ നിലയില്‍

നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ തിരുവനന്തപുരത്ത് വന്‍ റോഡ് ഷോ; വികസന ബ്ലൂപ്രിന്റ് കൈമാറും

SCROLL FOR NEXT