ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 
Kerala

'ജി സുധാകരന്‍ നിഷ്‌കളങ്കന്‍, അകത്ത് ഒന്നു വെച്ച് പുറത്ത് മറ്റൊന്ന് പറയാറില്ല'

കേരളത്തിന്റെ പൊതു ജീവിതത്തില്‍ ജനങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നേതാവാണ് ജി സുധാകരനെന്ന് ചെന്നിത്തല പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ പ്രതിഷേധത്തില്‍ ജി സുധാകരന്റെ വിമര്‍ശനത്തിന് മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തിന്റെ പൊതു ജീവിതത്തില്‍ ജനങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നേതാവാണ് ജി സുധാകരന്‍. അതുകൊണ്ടാണ് സ്വതന്ത്രനായി മത്സരിച്ചിട്ടും വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ കഴിഞ്ഞത്. ആ ജനവിധി നമ്മള്‍ മാനിക്കണം. അദ്ദേഹത്തെ ആക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ വളരെ കളങ്കരഹിതനായി പ്രവര്‍ത്തിച്ച നേതാവാണ് ജി സുധാകരന്‍. രണ്ടു തവണ മന്ത്രിയായിട്ടും, പ്രത്യേകിച്ച് പൊതുമരാമത്ത് വകുപ്പു പോലുള്ളവ കൈകാര്യം ചെയ്തിട്ടും അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത വ്യക്തിയാണ്. ജനങ്ങള്‍ക്ക് മാതൃകാപരമായി ചൂണ്ടിക്കാട്ടാന്‍ കഴിയുന്ന നേതാവാണ് ജി സുധാകരന്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ ആ ജനവിധി മാനിക്കാന്‍ നമുക്കെല്ലാം കഴിയണം. അതിനോട് അസ്വസ്ഥത കാണിച്ചിട്ട് കാര്യമില്ല.

ജി സുധാകരന്‍ നിഷ്‌കളങ്കനായ വ്യക്തിയാണ്. മുന്നില്‍ ഒന്നു വെച്ചിട്ട് വേറൊന്നു പറയുന്ന ആളല്ല. അതുകൊണ്ടാണ് അദ്ദേഹം ഇതൊക്കെ തുറന്നു പറഞ്ഞത്. തീര്‍ച്ചയായും എല്ലാവിധ പിന്തുണയും ഞങ്ങളുടെ എല്ലാവരുടേയും ഭാഗത്തു നിന്നും ഉണ്ടാകുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ജി സുധാകരനെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന നടപടിയില്‍ നിന്നും സിപിഎം പിന്തിരിയണം. അത്തരം ഒരു നടപടിയേയും പിന്തുണയ്ക്കുന്ന പ്രശ്‌നമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തനിക്കെതിരെ സിപിഎം- കോണ്‍ഗ്രസ് കൂട്ടുകെട്ടുണ്ടെന്നായിരുന്നു ജി സുധാകരന്‍ എംഎല്‍എ ആരോപിച്ചത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയാണ് സുധാകരന്റെ വിമര്‍ശനം. രമേശ് ചെന്നിത്തലയുടെ പാര്‍ട്ടി ആലപ്പുഴയില്‍ സിപിഎമ്മിലെ ചിലരുമായുള്ള കൂട്ടു കച്ചവടം അവസാനിപ്പിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. ആലപ്പുഴ നഗരസഭയിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തി. നഗരസഭയില്‍ തനിക്കു നേരെ പ്രതിഷേധം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും പൊലീസ് തന്നെ വിവരം അറിയിച്ചില്ലെന്നും ജി സുധാകരന്‍ കുറ്റപ്പെടുത്തിയിരുന്നു.

Home Minister Ramesh Chennithala responds to Sudhakaran's criticism

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നു പേരുടെ നില ഗുരുതരം (വീഡിയോ )

10 കോടി, ദുബെ, ബ്രെവിസ്; ചെന്നൈയുടെ 'ഹർദിക്' ഓഫർ!

കോണ്‍ഗ്രസ്- സിപിഎമ്മിലെ ചിലരുമായുള്ള കൂട്ടുകച്ചവടം അവസാനിപ്പിക്കണം; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി ജി സുധാകരന്റെ വിമര്‍ശനം

'അവര്‍ക്കിടയില്‍ ഞാന്‍ നല്ല പോലെ പിആര്‍ ചെയ്തിട്ടുണ്ട്'; ജോജുവിനുള്ള ചാക്കോച്ചന്റെ മറുപടിയോ? ചര്‍ച്ചയായി നടന്റെ വാക്കുകള്‍

കളിയും കരിയറും ഒന്നിച്ച് കൊണ്ട് പോകാം!റെയിൽവേയിൽ സ്പോർട്സ് ക്വാട്ട നിയമനം; അവസാന തീയതി ഓഗസ്റ്റ് 24