മന്ത്രി പൊറോട്ടയടിക്കുന്നു/ വീഡിയോ ദൃശ്യത്തില്‍ നിന്ന്‌ 
Kerala

ഭരിക്കാന്‍ മാത്രമല്ല, പൊറോട്ട അടിക്കാനും മിടുക്കുണ്ട്; വീഡിയോ പങ്കുവെച്ച് മന്ത്രി

'സംഘാടകരുടെ നിര്‍ബന്ധത്തിനു വഴങ്ങി രണ്ടു പൊറോട്ട അടിക്കുകയും ചെയ്തു'

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ഭരണം മാത്രമല്ല പൊറോട്ട അടിക്കാനും വൈദഗ്ധ്യമുണ്ടെന്ന് തെളിയിച്ച് സംസ്ഥാന ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കി കാല്‍വരി മൗണ്ട് ടൂറിസം ഫെസ്റ്റിന്റെ ഭാഗമായുള്ള ഫുഡ്‌കോര്‍ട്ടിലാണ് സംഘാടകര്‍ക്കൊപ്പം മന്ത്രി പൊറോട്ട അടിക്കാന്‍ കൂടിയത്. പൊറോട്ട അടിക്കുന്നതിന്റെ വിഡിയോയും മന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു.

വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങളൊരുക്കിയ ഫുഡ്‌കോര്‍ട്ടിലേക്ക് സംഘാടകര്‍ക്കൊപ്പം ഒടുവിലാണ് എത്തിയത്. അവിടെ സന്ദര്‍ശകരുടെ വലിയ തിരക്ക് കാണാന്‍ കഴിഞ്ഞു. പാചകപ്പുര പരിശോധിക്കാന്‍ ചെന്നപ്പോള്‍ പൊറോട്ട അടി നടക്കുകയാണ്. സംഘാടകരുടെ നിര്‍ബന്ധത്തിനു വഴങ്ങി രണ്ടു പൊറോട്ട അടിക്കുകയും ചെയ്തുവെന്ന് മന്ത്രി സമൂഹമാധ്യമക്കുറിപ്പില്‍ പറയുന്നു.

ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും കാമാക്ഷി പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ കാല്‍വരി മൗണ്ടില്‍ നടക്കുന്ന ജില്ലയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിനും കാല്‍വരിമൗണ്ട് ടൂറിസം ഫെസ്റ്റിനും തുടക്കമായി. കാല്‍വരി മൗണ്ട് ടൂറിസം ഫെസ്റ്റ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച ആരംഭിച്ച ഫെസ്റ്റ് ഈ മാസം 30 വരെ നീണ്ടു നില്‍ക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT