മന്ത്രി സജി ചെറിയാന്റെ പ്രസംഗം/ ഫെയ്‌സ്ബുക്ക് 
Kerala

ഭരണഘടനയുടെ കാവലാളായി നാം മാറണം: മന്ത്രി സജി ചെറിയാന്‍ 

ഭരണഘടന സംരക്ഷിച്ചു നിര്‍ത്തേണ്ട ബാധ്യത നമുക്കെല്ലാമുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ഭരണഘടന സംരക്ഷിച്ചു നിര്‍ത്തേണ്ട ബാധ്യത നമുക്കെല്ലാമുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍. ഭരണഘടന അട്ടിമറിക്കാന്‍ പല തലത്തിലും ശ്രമങ്ങള്‍ നടക്കുന്നു. ഈ സാഹചര്യത്തില്‍ ഭരണഘടനയുടെ കാവലാളായി നാം മാറണമെന്നും മന്ത്രി സജി ചെറിയാന്‍ ആവശ്യപ്പെട്ടു. ആലപ്പുഴയില്‍ റിപ്പബ്ലിക് ദിനത്തില്‍ ദേശീയപതാക ഉയര്‍ത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എന്തൊക്കെ പോരായ്മകള്‍ ഏതൊക്കെ തലത്തില്‍ ഉണ്ടായാലും ജനാധിപത്യം ആത്യന്തികമായി ധ്വംസിക്കപ്പെടരുത് എന്ന കാര്യത്തില്‍ നമ്മുടെ ഭരണഘടനാ ശില്‍പ്പികള്‍ നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നു. ആ നിഷ്‌കര്‍ഷ ഭരണഘടനയില്‍ പ്രതിഫലിക്കുകയും ചെയ്തു. 

എന്നാല്‍ ഇന്ന് ആ ഭരണഘടന അട്ടിമറിക്കാനുള്ള സാഹചര്യങ്ങള്‍ നടക്കുകയാണ്. പരമാധികാര, സോഷ്യലിസ്റ്റ്, മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി നിലയുറപ്പിക്കാമെന്ന് ഈ ദിനത്തില്‍ പ്രതിജ്ഞ ചെയ്യാമെന്ന് പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന്‍ ആഹ്വാനം ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT