മുരളീധരൻ ഉ​ഗാണ്ടയിൽ പ്രാണപ്രതിഷ്ഠാചടങ്ങ് കാണുന്നു/ എഎൻഐ 
Kerala

കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് കണ്ടത് ഉഗാണ്ടയില്‍ ഇരുന്ന്

ഒട്ടാവയിലെ ഹിന്ദു ക്ഷേത്രത്തില്‍ ഇരുന്നാണ് കനേഡിയന്‍ പാര്‍ലമെന്റ് അംഗം ചന്ദ്ര ആര്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് തത്സമയം കണ്ടത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി വി മുരളീധരന്‍ അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് വീക്ഷിച്ചത് ഉഗാണ്ടയില്‍ ഇരുന്ന്. ഉഗാണ്ടയിലെ ശ്രീ സനാതന ധര്‍മ്മ മണ്ഡലില്‍ ആയിരക്കണക്കിന് ഇന്ത്യാക്കാര്‍ക്കൊപ്പമിരുന്നാണ് കേന്ദ്രമന്ത്രി അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് തത്സമയം കണ്ടത്. 

'ചരിത്രപരം, ഉഗാണ്ടയിലെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്കൊപ്പം രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് വീക്ഷിച്ചു'വെന്ന് കേന്ദ്രമന്ത്രി മുരളീധരന്‍ നവമാധ്യമമായ എക്‌സില്‍ കുറിച്ചു. 

ഒട്ടാവയിലെ ഹിന്ദു ക്ഷേത്രത്തില്‍ നിരവധി ഭക്തര്‍ക്കൊപ്പം ഇരുന്നാണ് കനേഡിയന്‍ പാര്‍ലമെന്റ് അംഗം ചന്ദ്ര ആര്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് തത്സമയം കണ്ടത്. പ്രതിഷ്ഠാ ചടങ്ങുകളിലൂടെ ഒരു വിഗ്രഹം ദേവതയായി മാറി. പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രം ഉദ്ഘാടനം ചെയ്തു. ചന്ദ്ര ആര്യ എക്‌സില്‍ കുറിച്ചു. 

രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുമ്പോള്‍, ഭക്തരുടെ ജയ് ശ്രീറാം വിളികള്‍ക്കിടെ, വ്യോമസേന ഹെലികോപ്റ്റര്‍ ആകാശത്തു നിന്നും പുഷ്പവൃഷ്ടി നടത്തി. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

SCROLL FOR NEXT