VD Satheesan  സ്ക്രീൻഷോട്ട്
Kerala

'വെല്ലുവിളി പ്രവൃത്തിയിലാണ് വേണ്ടത്; നേമത്ത് മത്സരിക്കാന്‍ സതീശന് ധൈര്യമുണ്ടോ?'

വെറുതെ പ്രസംഗപീഠങ്ങളില്‍ ഇരുന്നു വാചകക്കസര്‍ത്ത് നടത്തിയാല്‍ സംഘപരിവാര്‍ വിരുദ്ധത തെളിയിക്കാനാവില്ലെന്നും ശിവന്‍കുട്ടി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന് നേമത്ത് മത്സരിക്കാന്‍ ധൈര്യമുണ്ടോയെന്ന് മന്ത്രി വി ശിവന്‍കുട്ടി. നേമത്ത് മത്സരിച്ച് ബിജെപിക്കെതിരെ പോരാടൂവെന്നും ശിവന്‍കുട്ടി പറഞ്ഞു. സംഘപരിവാറിനെതിരെ പോരാടുന്ന വലിയ 'യോദ്ധാവായി' സ്വയം ചമയാന്‍ വി.ഡി സതീശന്‍ നടത്തുന്ന ശ്രമങ്ങള്‍ കൗതുകകരമാണ്. ബിജെപിയോടുള്ള മൃദുസമീപനവും കോണ്‍ഗ്രസിന്റെ നിലപാടില്ലായ്മയും കേരളീയ പൊതുസമൂഹത്തിന് കൃത്യമായി ബോധ്യമുള്ളതാണ്. വെറുതെ പ്രസംഗപീഠങ്ങളില്‍ ഇരുന്നു വാചകക്കസര്‍ത്ത് നടത്തിയാല്‍ സംഘപരിവാര്‍ വിരുദ്ധത തെളിയിക്കാനാവില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

'യഥാര്‍ത്ഥ പോരാട്ടം എങ്ങനെയെന്ന് നേമം മണ്ഡലം സാക്ഷ്യപ്പെടുത്തിയതാണ്. കേരളത്തിന്റെ മണ്ണില്‍ ബിജെപി തുറന്ന ഏക അക്കൗണ്ട് ക്ലോസ് ചെയ്തത് ഇടതുപക്ഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ പോരാട്ടമായിരുന്നു. സംഘപരിവാര്‍ രാഷ്ട്രീയത്തെ മുട്ടുകുത്തിക്കാന്‍ ആര്‍ജ്ജവമുണ്ടെങ്കില്‍, പ്രതിപക്ഷ നേതാവിനെ ഞാന്‍ ഈ പോരാട്ടത്തിലേക്ക് ക്ഷണിക്കുന്നു. വി.ഡി സതീശന്‍ ശരിക്കും ഒരു സംഘപരിവാര്‍ വിരുദ്ധനാണെങ്കില്‍, വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി ഒരിക്കല്‍ വിജയിച്ച നേമം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അദ്ദേഹം തയ്യാറാകണം. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ധൈര്യമുണ്ടെങ്കില്‍, വര്‍ഗീയതയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകരാന്‍ അദ്ദേഹം ഈ ക്ഷണം സ്വീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാക്കുകളേക്കാള്‍, നിലപാടുകള്‍ പ്രവൃത്തിയിലൂടെ തെളിയിക്കാനുള്ള ആര്‍ജ്ജവമാണ് ഒരു നേതാവിന് വേണ്ടത്. വി ഡി സതീശന്‍ മത്സരിച്ചാലും ഇല്ലെങ്കിലും നേമത്ത് ക്‌ളോസ് ചെയ്ത ബിജെപിയുടെ അക്കൗണ്ട് തുറക്കാന്‍ ഇടതുപക്ഷം അനുവദിക്കില്ല. വിജയിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായിരിക്കും'- വി ശിവന്‍കുട്ടി പറഞ്ഞു.

Minister V Sivankutty dares Opposition Leader V.D. Satheesan to contest from Nemom

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘വോട്ടിങ് യന്ത്രങ്ങൾ തുറന്നു, കൃത്രിമം നടന്നു’: ബംഗാളിൽ നാടകീയ രംഗങ്ങൾ‌; സ്‌ട്രോങ് റൂമിന് മുന്നില്‍ സംഘര്‍ഷം

വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മുങ്ങി; 4 മരണം; 15 പേരെ രക്ഷപ്പെടുത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ജീപ്പ് 700 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; നേപ്പാളില്‍ 20 പേര്‍ മരിച്ചു

സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമില്ല; നേരിയ മുന്‍തൂക്കം യുഡിഎഫിന്; എല്‍ഡിഎഫിന് ആശ്വാസമായി എക്‌സിറ്റ്‌പോള്‍

സഹോദരനില്ലാത്ത വീട്ടിലേക്ക് അനോഷില്ല; കൊരട്ടിമുത്തിക്ക് വഴിപാട് നടത്തി,കണ്ണീരോടെ ബന്ധുവീട്ടിലേക്ക് മടക്കം (വിഡിയോ)

SCROLL FOR NEXT