Minister V N Vasavan ഫയൽ
Kerala

ശബരിമല: എന്‍എസ്എസിന് ഉറപ്പു നല്‍കിയോ? പറഞ്ഞൊഴിഞ്ഞ് മന്ത്രി വാസവന്‍

വിശ്വാസവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് മന്ത്രി പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയിലെ ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എന്‍എസ്എസിന് ഉറപ്പു നല്‍കിയിട്ടുണ്ടെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയില്‍ വ്യക്തമായ മറുപടി പറയാതെ മന്ത്രി വി എന്‍ വാസവന്‍. വിശ്വാസവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് മന്ത്രി പറഞ്ഞു. ശബരിമല ആചാരസംരക്ഷണത്തില്‍ മന്ത്രി എന്തെങ്കിലും ഉറപ്പ് എന്‍എസ്എസിന് നല്‍കിയിട്ടുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് വാസവന്‍ ഇങ്ങനെ പറഞ്ഞൊഴിഞ്ഞത്.

സര്‍ക്കാര്‍ ആഗോള അയ്യപ്പ സംഗമം നടത്തിയത് മൂന്നു അജണ്ടകള്‍ മുന്നോട്ടു വെച്ചാണ്. ശബരിമല മാസ്റ്റര്‍ പ്ലാനും ശബരിമലയുടെ സമഗ്ര വികസനവും, ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റാന്‍ എന്താണ് ചെയ്യേണ്ടത്, ക്രൗഡ് മാനേജ്‌മെന്റ് ഈ മൂന്നുകാര്യങ്ങളാണ്. ഈ മൂന്നു കാര്യങ്ങളെ കേന്ദ്രീകരിച്ചു മാത്രമാണ് ചര്‍ച്ച ചെയ്തിട്ടുള്ളതെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

ഇക്കാര്യം എല്ലാവരുമായും സംസാരിച്ചിരുന്നു. അതിനുള്ള പിന്തുണ എല്ലാവരില്‍ നിന്നും ഉണ്ടായി. കോണ്‍ഗ്രസില്‍ ഇപ്പോള്‍ കലാപം സര്‍ക്കാര്‍ വിചാരിച്ചതുകൊണ്ടല്ല. അത് അവരുടെ കയ്യിലിരിപ്പുകൊണ്ടാണ്. ആരു പ്രതിപക്ഷ നേതാവാകണമെന്ന തര്‍ക്കം എത്ര നാളായി തുടങ്ങിയിട്ട്. ആര് ഭാവി കാര്യങ്ങളില്‍ മുന്നോട്ടു പോകണമെന്നും തര്‍ക്കം നിലനില്‍ക്കുകയാണ്. നേതൃത്വം തമ്മിലുള്ള കലഹവും, ആ പാര്‍ട്ടിയിലെ ജീര്‍ണാവസ്ഥയും അവര്‍ തന്നെ വരുത്തി വെച്ച കാര്യങ്ങളുമാണ് കോണ്‍ഗ്രസില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കോണ്‍ഗ്രസില്‍ മരണങ്ങള്‍ ഇപ്പോള്‍ പെരുകി വരികയാണ്. മരണങ്ങളുടെ വ്യാപാരി എന്ന നിലയിലേക്ക് പല ഓഫീസുകളും മാറുന്നു. കോണ്‍ഗ്രസിന്റെ മീഡിയ സെല്‍ കോര്‍ഡിനേറ്റര്‍ കഴിഞ്ഞദിവസം ഓഫീസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട്ടില്‍ കോണ്‍ഗ്രസിലെ എത്ര പേരാണ് ജീവനൊടുക്കിയത്. പലരും കത്തെഴു വച്ചിട്ടാണ് മരിക്കുന്നത്. കോണ്‍ഗ്രസ് നേതൃനിരയിലെ പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് ഞങ്ങള്‍ക്ക് ാെന്നും ചെയ്യാനില്ല. അത് അവര്‍ പരിഹരിക്കട്ടെയെന്നും മന്ത്രി വാസവന്‍ അഭിപ്രായപ്പെട്ടു.

Minister VN Vasavan did not give a clear response to Vellappally's statement that the government has given assurances to the NSS regarding the protection of rituals at Sabarimala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൂക്ഷ്മപരിശോധന അവസാനിച്ചു, സംസ്ഥാനത്ത് ആകെ സ്ഥാനാര്‍ഥികള്‍ 98,451

ഇടുക്കിയില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് ലീഗ്; മൂന്നു വാര്‍ഡുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ സഞ്ജു നയിക്കും

'ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടരുത്, അവര്‍ നുഴഞ്ഞു കയറി വിശ്വാസികളേയും നശിപ്പിക്കും'; ആവര്‍ത്തിച്ച് സമസ്ത

ജമ്മുവില്‍ പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു

SCROLL FOR NEXT