സ്വകാര്യബസിന്റെ മത്സരയോട്ടം 
Kerala

സ്വകാര്യബസിന്റെ മത്സരയോട്ടം; മന്ത്രിക്ക് വിഡിയോ അയച്ചുകൊടുത്തു, ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പെര്‍മിറ്റ് റദ്ദാക്കും

മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ കര്‍ശന നടപടി തുടര്‍ന്ന് ഗതാഗതവകുപ്പ്. കാലടിയില്‍ അപകടകരമായ രീതിയില്‍ അമിതവേഗതയില്‍ ഓടിച്ച കെഎല്‍-33-2174 നമ്പര്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികളെടുക്കുമെന്നും ആര്‍ടിഒ അറിയിച്ചു. മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

സോഷ്യല്‍ മീഡിയ വഴി മന്ത്രിക്ക് ലഭിച്ച വിഡിയോയാണ് സംഭവത്തിന് ആധാരമായത്. ദൃശ്യങ്ങള്‍ പരിശോധിച്ച മന്ത്രി ഗതാഗത കമ്മീഷണറോട് അടിയന്തര അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറുടെ ലൈസന്‍സ് താല്‍ക്കാലികമായി അങ്കമാലി ജോയിന്റ് ആര്‍ടിഒ സസ്പെന്‍ഡ് ചെയ്തു.

ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതിനായുള്ള നടപടികള്‍ ആരംഭിക്കുകയും മൂവാറ്റുപുഴ ആര്‍ടിഒ യ്ക്ക് ശുപാര്‍ശ അയയ്ക്കുകയും ചെയ്തു. റോഡില്‍ വേഗപരിധി ലംഘിച്ച് അപകടാവസ്ഥ സൃഷ്ടിക്കുന്ന രീതിയില്‍ ബസുകള്‍ തമ്മില്‍ മത്സരിച്ചതായി അന്വേഷണത്തില്‍ വ്യക്തമായതായി അധികൃതര്‍ അറിയിച്ചു.

Ministers action against private bus speed, driver's license suspended, permit to be cancelled

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സ്കൂൾ കഴിഞ്ഞ്, കൂട്ടുകാരനൊപ്പം കടലിൽ കുളിക്കാനിറങ്ങി; വിഴിഞ്ഞത്ത് ആറാം ക്ലാസുകാരനെ തിരയിൽപ്പെട്ട് കാണാതായി

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

SCROLL FOR NEXT