പ്രതീകാത്മക ചിത്രം 
Kerala

വെള്ളം കോരാൻ ചെന്നപ്പോൾ കിണറ്റിൽ ഒരാളുടെ കാൽ; കാണാതായ 49കാരന്റെ മൃതദേഹം ബന്ധുവീട്ടിലെ കിണറ്റിൽ, അന്വേഷണം 

കാണാതായ ആളുടെ മൃതദേഹം സമീപത്തെ ബന്ധുവീട്ടിലെ കിണറ്റിൽ

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കാണാതായ ആളുടെ മൃതദേഹം സമീപത്തെ ബന്ധുവീട്ടിലെ കിണറ്റിൽ. ഇളമാട് ആക്കാപൊയ്ക വിജയവിലാസത്തിൽ വിജയന്റെ (ഉണ്ണി – 49) മൃതദേഹമാണ്  കണ്ടെത്തിയത്. ഇയാളെ 17നു രാത്രി മുതൽ കാണാനില്ലായിരുന്നു. 

ഇന്നലെ രാവിലെയാണ് സംഭവം. കർണാടകയിൽ ജോലി ചെയ്തിരുന്ന വിജയൻ അഞ്ചു ദിവസം മുൻപാണു നാട്ടിലെത്തിയത്. അവിവാഹിതനായ വിജയൻ ഒറ്റയ്ക്കായിരുന്നു താമസം. സമീപത്തെ ബന്ധുവീട്ടിൽ നിന്നാണു ഭക്ഷണം കഴിച്ചിരുന്നത്. 17 നു രാത്രി അത്താഴം കഴിച്ച ശേഷം ഇവിടെ നിന്നു മടങ്ങിയ ശേഷം കാണാതാവുകയായിരുന്നു.

ഇന്നലെ രാവിലെ വീട്ടുകാർ വെള്ളം കോരാൻ എത്തിയപ്പോൾ കിണറ്റിൽ ഒരാളുടെ കാൽ ഉയർന്നു നിൽക്കുന്നത് കണ്ടു. തുടർന്ന് വിവരം ചടയമംഗലം പൊലീസിൽ അറിയിക്കുകയായിരുന്നു. കൊട്ടാരക്കര അഗ്നിരക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തലയിൽ ആഴത്തിലുള്ള മുറിവേറ്റിരുന്നു. ആൾമറ കുറവുള്ള കിണറ്റിൽ അബദ്ധത്തിൽ വീണപ്പോൾ തല ഇടിച്ചതാകാം മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ചടയമം​ഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT