ബിജെപി file
Kerala

മിഷന്‍ 2029: ബിജെപി മേഖല പ്രഭാരിമാരില്‍ മാറ്റം; പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ ചുമതല അനൂപ് ആന്റണിക്ക്; ഷോണ്‍ ജോര്‍ജിന് മൂന്ന് ജില്ലകള്‍

ഓണത്തിന് ശേഷം ബിജെപി ദേശീയ അധ്യക്ഷന്‍ കേരളത്തിലെത്തും

Author : Sujith

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങാന്‍ ബിജെപി നിര്‍ദേശം. മുന്നൊരുക്കത്തിന്റെ ഭാഗമായി ബിജെപി മേഖല പ്രഭാരിമാര്‍ക്ക് മാറ്റം. അനൂപ് അന്റണിക്ക് പത്തനംതിട്ട, ആലപ്പുഴ ജില്ലയുടെയും ഷോണ്‍ ജോര്‍ജിന് എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ ചുമതലയും നല്‍കി.

തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ ചുമതല കെ സോമനും തൃശൂര്‍, പാലക്കാട് ജില്ലകളുടെ ചുമതല കെകെ അനീഷ് കുമാറിനും, കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളുടെ ചുമതല വികെ സജീവനും കോഴിക്കോട്, മലപ്പുറം ജില്ലകളുടെ ചുമതല വി ഉണ്ണികൃഷ്ണനുമാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളെയും ബിജെപി ദേശീയ നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ദേശീയ അധ്യക്ഷന്റെ നിര്‍ദ്ദേശപ്രകാരം രാജ്യസഭാ എം.പി. വിനോദ് താവ്ഡേയ്ക്ക് ഉത്തര്‍പ്രദേശിന്റെ ചുമതല നല്‍കി. പുതുതായി ദേശീയ സെക്രട്ടറിയായ രാജ്യസഭാ എം.പി. സതീഷ് പൂനിയ പഞ്ചാബിന്റെയും, രാജ്യസഭാ എം.പി. തരുണ്‍ ചുഗ് ഗുജറാത്തിന്റെയും ചുമതലകള്‍ ഏറ്റെടുക്കും.

ഓണത്തിന് ശേഷം ബിജെപി ദേശീയ അധ്യക്ഷന്‍ കേരളത്തിലെത്തും. രണ്ടുദിവസത്തെ സന്ദര്‍ശനത്തില്‍ സംഘടനാ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

Mission 2029: Changes in BJP Regional Prabharis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അരമണിക്കൂര്‍ പറക്കാന്‍ 500 രൂപ! വിമാന നിരക്ക് കുറയുമോ, ഇലക്ട്രിക് എയര്‍ക്രാഫ്റ്റുമായി അമേരിക്കന്‍ കമ്പനി, വിഡിയോ

കാർ ടെക്നോളജി പഠിക്കാം, മെഴ്‌സിഡസ് -ബെൻസ് സർട്ടിഫിക്കറ്റ് നേടാം; അപേക്ഷ ക്ഷണിച്ചു

കാര്‍ത്തികയെത്തി, കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ കാണാന്‍; വിഡിയോ പങ്കിട്ട് ഫിറോസ്

സ്വർണ്ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിൽ നാലാമൻ പിടിയിൽ

ബോക്‌സി ലുക്ക്, വലിപ്പം കൂടിയ മോഡല്‍; വരുന്നു ട്യൂസോണിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍, അറിയാം ഫീച്ചറുകള്‍