Chakkakomban 
Kerala

പിടികൊടുക്കാതെ ചക്കക്കൊമ്പൻ; ദൗത്യം നാളെ തുടരും; നിരോധനാജ്ഞ, സ്കൂളുകൾക്ക് അവധി

ചിന്നക്കനാലിലെ 6 വാർഡുകളിൽ നിയന്ത്രണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തൊടുപുഴ: മിഷൻ ചക്കക്കൊമ്പൻ രണ്ടാം ദിനത്തിലും പൂർത്തീകരിയ്ക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്, ആന നിലയുറപ്പിച്ചിരുന്ന സ്ഥാനം കണ്ടെത്തുക എന്നത് ഇന്ന് ദുഷ്കരമായിരുന്നു. രാവിലെ ചെമ്പകതൊഴു കുടിയ്ക് സമീപം ഒരു മുനമ്പിലെ ഏല തോട്ടത്തിലാണ് ചക്കകൊമ്പൻ നിലയുറപ്പിച്ചിരുന്നത്.

മൂന്ന് മണിക്കൂറോളം ആന ഈ മേഖലയിൽ തന്നെ തുടർന്നു. ഇവിടെ നിന്നു വെള്ളം നീന്തി കയറി ഇടികുഴി ഭാഗത്തേയ്ക്ക് ആന എത്തുമെന്നായിരുന്നു ദൗത്യ സംഘത്തിന്റെ പ്രതീക്ഷ. എന്നാൽ ഉച്ചയോടെ ഏകദേശം രണ്ട് കിലോമീറ്ററോളം പിന്നാക്കം സഞ്ചരിച്ച് ഏല തോട്ടം മേഖലയിലേയ്ക്കാണ് ആന നീങ്ങിയത്.

ഇടതൂർന്ന മരങ്ങളും കൃഷിയും ഉള്ള മേഖല ആയതിനാൽ ഇവിടെ ദൗത്യം സാധ്യമായില്ല. പിന്നീട് വാഹനത്തിൽ പിന്തുടർന്ന് ദൗത്യ സംഘം ആനയെ അനുയോജ്യമായ സ്ഥലത്ത് എത്തിയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് വൈകീട്ട് അഞ്ചരയോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു.

മിഷൻ ചക്കക്കൊമ്പൻ നാളെ തുടരുമെന്ന് ദൗത്യ സംഘം വ്യക്തമാക്കി. ആന ആരോഗ്യവാനാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ആന ഇന്ന് കൂടുതൽ ശാന്തൻ ആയിരുന്നെന്നും വനം വകുപ്പ് വ്യക്തമാക്കി.

ദൗത്യം നാളെയും തുടരുന്നതിനാൽ ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിലെ 1, 2, 9, 10, 11, 12 എന്നീ വാർഡുകളിൽ നാളെയും നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഈ വാർഡുകളിലെ സ്കൂളുകൾക്ക് അവധിയായിരിക്കും. പുലർച്ചെ 12.30 മുതൽ ദൗത്യം പൂർത്തിയാക്കി നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുവരെയോ അല്ലെങ്കിൽ രാത്രി 11.30 വരെയോ ആണ് നിരോധനാജ്ഞ.

Mission Chakkakomban to Resume Tomorrow; Prohibitory Orders Imposed, Holiday Declared for Schools

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിരുപാധികം മാപ്പ്': കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് പത്മജയും പത്മിനി തോമസും, കെപിസിസിക്ക് കത്ത്

രാഷ്ട്രപതിയുടെ സന്ദർശനം: തൃശൂർ ജില്ലയിലെ രണ്ട് കോളജുകൾക്ക് നാളെ അവധി

3 അര്‍ധ സെഞ്ച്വറികള്‍; മികച്ച സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യ

'വസ്തുതപരമായ പിശക്, പിൻവലിക്കുന്നു'; സ്കൂൾ വെടിവെപ്പ് പ്രസം​ഗത്തിൽ ഖേദം പ്രകടിപ്പിച്ച് ടി എം ശശി എംഎൽഎ

'രാമായണ' വിജയത്തിന് പിന്നാലെ അമിത് ഷായെ കണ്ട് സായ് പല്ലവിയും രൺബീറും