വി ഡി സതീശന്‍, എം എം മണി 
Kerala

'കണ്ടാല്‍ സുന്ദരന്‍ ആണെങ്കിലും ചെകുത്താന്റെ സ്വഭാവം'; മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി എം എം മണി

അപ്രായോഗികമായ വാഗ്ദാനങ്ങളും തട്ടിപ്പുകളും പറഞ്ഞാണ് അദ്ദേഹം അധികാരത്തിലെത്തിയതെന്നും ഇത്രയും വലിയൊരു നയവഞ്ചകന്‍ വേറെയില്ലെന്നും മണി തന്റെ പ്രസംഗത്തില്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തൊടുപുഴ: മുഖ്യമന്ത്രി വി ഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി സിപിഎം നേതാവ് എം എം മണി. കണ്ടാല്‍ സുന്ദരന്‍ ആണെങ്കിലും ചെകുത്താന്റെ സ്വഭാവമാണെന്നും ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആളാണെന്നുമാണ് എംഎം മണിയുടെ വാക്കുകള്‍. വിഡി സതീശന്റെ അത്രയും നയവഞ്ചകരില്ല, ചിരി കണ്ടാല്‍ വീണു പോകും, പക്ഷേ ഒന്നാന്തരം തട്ടിപ്പുകാരനാണെന്നും മണി വിമര്‍ശിച്ചു. മൂന്നാറില്‍ നടന്ന പൊതുപരിപാടിയിലായിരുന്നു മണിയുടെ പരാമര്‍ശം.

അപ്രായോഗികമായ വാഗ്ദാനങ്ങളും തട്ടിപ്പുകളും പറഞ്ഞാണ് അദ്ദേഹം അധികാരത്തിലെത്തിയതെന്നും ഇത്രയും വലിയൊരു നയവഞ്ചകന്‍ വേറെയില്ലെന്നും മണി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ''ഊട്ടി പാലം കടത്തിത്തരാം' എന്നൊക്കെ പറയുന്നതുപോലെയുള്ള തട്ടിപ്പുകളാണ് അദ്ദേഹം നടത്തുന്നതെന്നും മണി ആരോപിച്ചു. കണ്ടാല്‍ സുന്ദരനാണെങ്കിലും ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആളാണ്. മനോഹരമായി നന്നായി ചിരിക്കും, വെളുത്ത ആളാണ്, ചിരി കണ്ടാല്‍ വീണു പോകും, പക്ഷേ ഒന്നാന്തരം തട്ടിപ്പുകാരനാണ് ഇന്നത്തെ കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട' മണി പറഞ്ഞു.

വി എസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍ സര്‍ക്കാരുകള്‍ നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ തകര്‍ക്കാനാണ് സതീശന്റെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം അനിവാര്യമാണെന്നും മണി പ്രസംഗത്തില്‍ വ്യക്തമാക്കി. ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുന്ന ഇത്തരം നയവഞ്ചകര്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ട ബാധ്യത ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

MM Mani makes abusive remarks against the Chief Minister vd satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടുന്ന ഡബിൾ ഡക്കർ ബസിൽ നിന്ന് തലയും ശരീരവും പുറത്തിട്ട് അഭ്യാസം; അപകട യാത്രയുടെ ഞെട്ടിക്കുന്ന വിഡിയോ

'ഞാൻ വിരമിക്കുന്നു, ഇത് അവസാന ടെസ്റ്റ്'; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ബെൻ സ്റ്റോക്സ്!

സൗദിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 പേര്‍ക്ക് ദാരുണാന്ത്യം

ഇ ഡിയെ ആക്രമിച്ച കേസ്: സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍, 'ഇറാനെ തീര്‍ക്കു'മെന്ന് ട്രംപ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ദിവസവും തീരാ തർക്കങ്ങളും കൈയാങ്കളിയും; രാമനാട്ടുകര ടോൾ പ്ലാസയിൽ എന്താണ് നടക്കുന്നത്? ഇതൊക്കെ എന്ന് തീരും...