പരിക്കേറ്റ യുവാവ്  ടിവി ദൃശ്യം
Kerala

വാഹനം സഡന്‍ ബ്രേക്കിട്ടത് ചോദ്യം ചെയ്തു; മലപ്പുറത്ത് യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം

സ്‌കൂട്ടര്‍ നടുറോഡില്‍ പെട്ടെന്ന് നിര്‍ത്തിയത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ക്രൂരമര്‍ദനം

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : മലപ്പുറം വലമ്പൂരില്‍ വാഹനം നടുറോഡില്‍ സഡന്‍ ബ്രേക്കിട്ടത് ചോദ്യം ചെയ്തതിന് യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം. കരുവാരകുണ്ട് സ്വദേശി ഷംസുദ്ദീന്റെ ഇടത് കണ്ണിന് ഗുരുതര പരിക്കേറ്റു.

സ്‌കൂട്ടര്‍ നടുറോഡില്‍ പെട്ടെന്ന് നിര്‍ത്തിയത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ക്രൂരമര്‍ദനം. വാഹനം പെട്ടെന്ന് നിര്‍ത്തിയത് ശരിയല്ലെന്ന് ചോദിച്ചശേഷം താന്‍ വണ്ടിയുമായി മുന്നോട്ടുപോയി. അയാള്‍ വാഹനം വേഗത്തില്‍ കൊണ്ടു വന്ന് തടസ്സം വെച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഷംസുദ്ദീന്‍ പറഞ്ഞു.

കൂട്ടാളികളെയും ഇയാള്‍ വിളിച്ചു വരുത്തി സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. ഒന്നര മണിക്കൂറോളം നേരമാണ് റോഡരികില്‍ ഷംസുദീന്‍ ചോര വാര്‍ന്ന് കിടന്നത്. വഴിയിലൂടെ വന്നവര്‍ മദ്യപിച്ച് കിടക്കുകയാണോ എന്ന നിലയിലാണ് കൈകാര്യം ചെയ്തതെന്നും ഷംസുദ്ദീന്‍ പറയുന്നു. സംഭവത്തില്‍ മങ്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്‍ആര്‍ഒക്കെതിരെ ഇമ്രാന്‍ ഖാന്‍ ഹൈക്കോടതിയില്‍

ഇടുക്കിയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള്‍ മാറ്റി

അറബിക്കടലില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 16| ആരാധനാലയ സന്ദർശനത്തിന് അവസരമുണ്ടാകും, പണം കടം കൊടുക്കുന്നത് ഒഴിവാക്കുക