Modi mentions Kerala Kumbh Mela in Mann Ki Baat 
Kerala

'സ്നാനത്തിന്റെ മാത്രം ഉത്സവമല്ല, 250ലേറെ വര്‍ഷങ്ങളായി മുടങ്ങിപ്പോയ പൈതൃകത്തിന്റെ വീണ്ടെടുക്കല്‍'; മന്‍ കി ബാത്തില്‍ കേരള കുംഭമേള പരാമര്‍ശിച്ച് മോദി

പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ കേരള കുംഭമേള പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ കേരള കുംഭമേള പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുംഭമേള ഓര്‍മ്മകളുടെ ഉണര്‍ത്തലും സംസ്‌കാരത്തിന്റെ വീണ്ടെടുപ്പുമാണെന്ന് പറഞ്ഞ മോദി മഹാകുംഭമേളയായാലും കേരള കുംഭമേള (മഹാമാഘമഹോത്സവം) ആയാലും അത് സ്നാനത്തിന്റെ മാത്രം ഉത്സവമല്ലെന്നും ഓര്‍മ്മിപ്പിച്ചു. അത് സംസ്‌കാരത്തിന്റെ പുനരുജ്ജീവനമാണ്. രാജ്യത്തിന്റെ വടക്കു മുതല്‍ തെക്കു വരെ നദികള്‍ വ്യത്യസ്തമായിരിക്കാം. തീരങ്ങളും. പക്ഷേ വിശ്വാസത്തിന്റെ പ്രവാഹം ഒന്നുതന്നെ. അതാണു ഭാരതമെന്നും മോദി ചൂണ്ടിക്കാട്ടി.

ഞായറാഴ്ച പ്രക്ഷേപണംചെയ്ത മന്‍കി ബാത്തിലാണ് ജനുവരി-ഫെബ്രുവരി മാസങ്ങളിലായി തിരുനാവായയില്‍ നടന്ന മഹാമാഘമഹോത്സവത്തെക്കുറിച്ച് മോദി പരാമര്‍ശിച്ചത്. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് നടന്ന മഹാകുംഭമേളയുടെ അത്ഭുതകരമായ ചിത്രങ്ങള്‍ ഓര്‍മ്മിപ്പിച്ചാണ് പ്രധാനമന്ത്രി തിരുനാവായ കുംഭമേളയെക്കുറിച്ച് പറഞ്ഞുതുടങ്ങിയത്. കേരളഭൂമിയില്‍ തിരുനാവായയിലെ ഭാരതപ്പുഴയുടെ തീരത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു പാരമ്പര്യമുണ്ട്. മാമാങ്കം. മഹാമാഘമഹോത്സവം അല്ലെങ്കില്‍ കേരളകുംഭം എന്നും ഇത് വിളിക്കപ്പെടുന്നു. മാഘമാസത്തില്‍ ഇവിടുത്തെ പുണ്യപ്രവാഹത്തില്‍ സ്നാനംചെയ്യുന്നത് മഹത്തായ ഒരു ആത്മസ്മൃതിയുടെ ഭാഗമായിരുന്നു. 250ലേറെ വര്‍ഷങ്ങളായി അതുമുടങ്ങിയിട്ട്. മുടങ്ങിപ്പോയ ഈ പൈതൃകം വീണ്ടെടുക്കുകയാണു നമ്മള്‍. ചരിത്രത്തിലെ വഴിത്തിരിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വലിയ പ്രചാരണപ്രഖ്യാപനങ്ങളില്ലാതെയാണ് ഇത്തവണ കേരളകുംഭമേള സംഘടിപ്പിച്ചത്. ആളുകള്‍ പരസ്പരം ഇതേക്കുറിച്ച് പറഞ്ഞു, വാമൊഴിയായി പരന്നു, താമസിയാതെ വലിയതോതില്‍ ഭക്തര്‍ തിരുനാവായയില്‍ എത്തിത്തുടങ്ങി. അത് വിജയമായി. ഭാരതം അതിന്റെ 'സനാതനചേതന'യുമായി വീണ്ടും ഒന്നിക്കുന്നതായി തോന്നിയെന്നും മോദി പറഞ്ഞു.

Modi mentions Kerala Kumbh Mela in Mann Ki Baat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലെബനനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍, മരണ സംഖ്യ ഉയരുന്നു; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി; പകരം സംവിധാനം കൊണ്ടുവരും; നടപടി യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍

'ലബനനിലും വെടിനിര്‍ത്തണം, മരവിപ്പിച്ച ആസ്തികള്‍ വിട്ടുകിട്ടണം'; നിബന്ധനകളുമായി ഇറാന്‍; ചര്‍ച്ച പരാജയപ്പെട്ടാല്‍ ആക്രമണം കടുപ്പിക്കുമെന്ന് ട്രംപ്

'മാധ്യമങ്ങളെ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തുന്നു. കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗം'; വി കുഞ്ഞികൃഷ്ണനെതിരെ പരാതി

സംസ്‌കൃത സർവകലാശാലയിൽ നാടകം പഠിക്കാം, പിജി കോഴ്സുകൾക്ക് ഏപ്രിൽ 16 വരെ അപേക്ഷിക്കാം

SCROLL FOR NEXT